Skip to content
November 19, 2026
⌕

കര്‍ണാടകയില്‍ ‘മരണപ്പെട്ട’ 8 വോട്ടര്‍മാര്‍ ജീവിച്ചിരിക്കുന്നവര്‍; എസ്‌ഐആറില്‍ വീണ്ടും വിവാദം

October 4, 2026
Share this post to

കര്‍ണാടക: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിജയാപുരയില്‍ മരണപ്പെട്ടു എന്ന വ്യാജേന 8 വോട്ടര്‍മാരെ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിച്ച സംഭവം വന്‍ വിവാദത്തിന് വഴിവെച്ചു.

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ അല്ലമ ബഗ്വാന്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ ജീവിച്ചിരിക്കെത്തന്നെ ‘മരണപ്പെട്ടു’ എന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചത്.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി വിവരം അറിയിച്ചപ്പോഴാണ് തങ്ങള്‍ മരണപ്പെട്ടതായി കാണിച്ച് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം ഈ വോട്ടര്‍മാര്‍ അറിയുന്നത്.

അല്ലമ ബഗ്വാനെ കൂടാതെ മലന്‍ബി ജമാദാര്‍, മുംതാജ് മുല്ല തുടങ്ങി മറ്റ് ഏഴ് വോട്ടര്‍മാരും ഞെട്ടലിലാണ്.

എസ്ഐആർ പ്രക്രിയക്കിടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുക എന്ന ലക്ഷ്യത്തോടെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ 8 പേരുടെ വ്യാജമരണ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ വിഷയം പുറത്തറിയുന്നതും വിവാദമാകുന്നതും.

Get more updates from Pudukad News on Google