"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോൺഗ്രസിന് വെള്ളാപ്പള്ളിയുടെ “മാൻഡ്രേക്ക് ഇഫക്ട്” ഭയം. വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും അഭിനന്ദിച്ചു അടുത്തുകൂടാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ ജാഗ്രത വേണമെന്ന് അണികളുടെ മുന്നറിയിപ്പ്. എൽ.ഡി.എഫ് സർക്കാരിന്റെ തകർച്ചയ്ക്കും ജനവിരോധത്തിനും ഇടയാക്കിയ പ്രധാന ഘടകങ്ങളിലൊന്ന് വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളും പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് നൽകിയ അമിത പിന്തുണയുമായിരുന്നു

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും തുടർച്ചയായി അഭിനന്ദിച്ചുകൊണ്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾ കോൺഗ്രസിൽ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതുറക്കുന്നു.

ഭരണമാറ്റത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ഈ നിലപാട് മാറ്റം കേവലം അധികാര പ്രീണനം മാത്രമാണെന്നും, ഇതിനെതിരെ പാർട്ടി ജാഗ്രത പാലിക്കണമെന്നും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും അണികളും മുന്നറിയിപ്പ് നൽകുന്നു.

പ്രതിപക്ഷത്തിരുന്ന കാലത്ത് തങ്ങളെ നിരന്തരം അധിക്ഷേപിക്കുകയും തള്ളപ്പറയുകയും ചെയ്ത വെള്ളാപ്പള്ളി, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നിലപാട് മാറ്റി കൂടെക്കൂടാൻ ശ്രമിക്കുകയാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

വി.ഡി സതീശനെതിരെ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വെള്ളാപ്പള്ളി പറഞ്ഞത് ഒന്നും മറക്കരുത് എന്നാണ് ഇവരുടെ നിലപാട്. 

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തകർച്ചയ്ക്കും ജനവിരോധത്തിനും ഇടയാക്കിയ പ്രധാന ഘടകങ്ങളിലൊന്ന് വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളും പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് നൽകിയ അമിത പിന്തുണയുമായിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

വെള്ളാപ്പള്ളിയുടെ “മാൻഡ്രേക്ക് ഇഫക്ട്” പുതിയ സർക്കാരിനെയും ബാധിക്കുമോ എന്ന ആശങ്ക പാർട്ടി നേതാക്കൾക്കിടയിൽ ശക്തമാണ്.

എക്കാലത്തും അധികാരത്തോട് ചേർന്നുനിൽക്കുന്ന വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ചാട്ടങ്ങളിൽ വീണുപോകരുതെന്നും, ഈ അഭിനന്ദന നയതന്ത്രത്തെ തികഞ്ഞ ജാഗ്രതയോടെ മാത്രമേ കാണാവൂ എന്നും നേതാക്കൾ ഓർമ്മിപ്പിക്കുന്നു.

Get more updates from Pudukad News on Google