Skip to content
November 19, 2026
⌕

‘സ്ഥാനം നഷ്ടപ്പെടുമോ എന്ന പിണറായിയുടെ ഭയം’; ബിജെപിക്കെതിരായ സമരങ്ങളിലും എസ്.എഫ്.ഐയെ ഉപയോഗിച്ച് കല്ലെറിയിക്കുന്നു, യൂത്ത് കോൺഗ്രസ്-യുവമോർച്ച സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ മേൽക്കോയ്മ അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്ന് കെ. മുരളീധരൻ; യുവജനങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും മുന്നറിയിപ്പ്

October 4, 2026
Share this post to

തിരുവനന്തപുരം: ബി.ജെ.പിക്ക് എതിരായ സമരങ്ങള്‍ക്ക് നേരെ പോലും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് കല്ലെറിയിക്കുന്നതിന് പിന്നില്‍ തങ്ങളെ സ്ഥാനം നഷ്ടപ്പെടുമോ എന്ന പിണറായി വിജയന്റെ ഭയമാണെന്ന് മന്ത്രി കെ. മുരളീധരന്‍.


കഴിഞ്ഞ രണ്ടുദിവസമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സ്വന്തം രാഷ്ട്രീയ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അക്രമങ്ങള്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്.


 

ഇതുകൊണ്ട് യുവജനങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി സെന്ററിന്റെയും പട്ടം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി സെന്റര്‍ ചെയര്‍മാന്‍ കെ.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എ. വാഹിദ്, പാറ്റൂര്‍ സുനില്‍, മണ്ഡലം പ്രസിഡന്റുമാരായ നജീവ് ബഷീര്‍, അഡ്വ. പ്രദീപ് കുമാര്‍, അലന്‍, ഡി.സി.സി അംഗങ്ങളായ അനില്‍ ആര്‍.ജി, മുട്ടട അജിത്, കൗണ്‍സിലര്‍മാരായ രേഷ്മ, അനിത അലക്‌സ്, അനിത, ത്രേസ്സിയമ്മ, ഉമ്മന്‍ ചാണ്ടി സെന്റര്‍ ജനറല്‍ സെക്രട്ടറി ബോസ് ഇടവിള, സെക്രട്ടറി ലിസo എന്നിവര്‍ സംസാരിച്ചു.

Get more updates from Pudukad News on Google