"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ട്രാക്ക് പൊന്നോണം 2K26 ആഘോഷിച്ചു

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈറ്റ് : തിരുവനന്തപുരം നോൺ-റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈറ്റ് സംഘടിപ്പിച്ച ട്രാക്ക് പൊന്നോണം 2K26 ഫർവാനിയയിലെ ഷെഫ് നൗഷാദ് ബാങ്ക്വറ്റ് ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ട്രാക്ക് പ്രസിഡന്റ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് കുവൈറ്റ് കാൻസർ കൺട്രോൾ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുസോവന സുജിത്ത് നായർ ഉദ്ഘാടനം ചെയ്തു. 

മാംഗോ ഹൈപ്പർ കുവൈറ്റ് ചെയർമാൻ റഫീഖ് അഹമ്മദ് ഓണസന്ദേശം നൽകി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമാണ് ഓണം പകരുന്നതെന്നും, പ്രവാസലോകത്ത് കേരളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം സമൂഹികസേവനത്തിനും കൂട്ടായ്മയ്ക്കും ട്രാക്ക് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അഡ്വൈസറി ബോർഡ് അംഗം ഡോ. ശങ്കരനാരായണൻ, മുൻ പ്രസിഡന്റ് എം. എ. നിസാം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കുമായി നൽകിയ സമർപ്പിത സേവനങ്ങളെ മാനിച്ച് ട്രഷറർ അരുൺ കുമാറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ മണികണ്ഠൻ നന്ദിയും പറഞ്ഞു.

മഹാബലി എഴുന്നള്ളത്ത്, വിഭവസമൃദ്ധമായ ഓണസദ്യ, തിരുവാതിര, സെമി ക്ലാസിക്കൽ ഡാൻസ്, വിവിധ നൃത്തപരിപാടികൾ, ഗാനമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

നൂപുരധ്വനി നൃത്ത വിദ്യാലയം, ബേക്കൽ ബീറ്റ്സ്, എന്നിവരുടെ വിവിധ നൃത്തപരിപാടികൾ, റിഥം ഇവന്റ്സിൻ്റെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. ട്രാക്ക് വനിതാവേദിയും ശ്രദ്ധേയമായ കലാപരിപാടികൾ അവതരിപ്പിച്ചു.

കലാപരിപാടികളിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. അമല്യ അഭിലജ, അഖില വിജയൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

വൈസ് പ്രസിഡന്റ് അജി കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറി സിബി ഇമ്മാനുവേൽ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ലതീഷ് കുമാർ, റോബർട്ട് രത്നരാജ്, രഞ്ജിത്ത് ജോണി, വനിതാവേദി കൺവീനർ ശ്രീലത സുരേഷ്, അബ്ബാസിയ ഏരിയ സെക്രട്ടറി സൊഫിയ സിബി എന്നിവർ പരിപാടികളുടെ ഏകോപനത്തിന് നേതൃത്വം നൽകി.

കേരളത്തിന്റെ പാരമ്പര്യവും സൗഹൃദവും കൂട്ടായ്മയും വിളിച്ചോതിയ ട്രാക്ക് പൊന്നോണം 2K26 അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായ ആഘോഷമായി മാറി.

Get more updates from Pudukad News on Google