ജന്തര്‍ മന്തറിന് സമീപം നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ലൈംഗികാതിക്രമം നടത്തി. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പൊലിസ് സംരക്ഷിക്കുകയാണ്: സിപിഎം നേതാവ് ബൃന്ദ കാരാട്ട്

Current: മലയാളം

തിരുവനന്തപുരം: ജന്തര്‍ മന്തറിന് സമീപം നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ രൂക്ഷവിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പൊലിസ് സംരക്ഷിക്കുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. പൊലിസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ലൈംഗികാതിക്രമം നേരിട്ട സംഭവത്തില്‍ വീഡിയോ ഫൂട്ടേജ് ഹാജരാക്കാനാണ് പൊലിസ് പറയുന്നതെന്നും അവർ ആരോപിച്ചു.
പരാതി സ്വീകരിക്കാന്‍ പോലും പൊലിസ് തയാറായിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂട്ടിച്ചേർത്തു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചത്.




