Skip to content
November 20, 2026
⌕

‘സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, രക്ഷപ്പെടാനുള്ള അവസരം’; സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജിൻ്റോ ജോൺ; ‘സ്ത്രീകളുടെ പരാതികൾ പൊലീസിന് കൈമാറാൻ പാർട്ടി തയ്യാറാകണം’; ‘രാജ്യത്തെ നിയമനീതി സംവിധാനത്തെ ബഹുമാനിക്കണം’

October 5, 2026
Share this post to

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ഇ.എൻ. സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ലെന്നും, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരമാണെന്നും കോൺഗ്രസ് നേതാവ് ഡോ.ജിന്‍റോ ജോൺ. പാർട്ടി പ്രവർത്തകർക്കിടയിലെ അടക്കംപറച്ചിലുകൾ ശരിയാണെങ്കിൽ സുരേഷ് ബാബുവിനെതിരെയുള്ള സ്ത്രീകളുടെ പരാതികൾ പോലീസിന് കൈമാറാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയാലും ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തതെന്നും പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും ഉണ്ടെന്നൊക്കെ വീമ്പിളക്കാമെങ്കിലും രാജ്യത്തെ നിയമ നീതി സംവിധാനങ്ങളെ കൂടി ഒന്ന് ബഹുമാനിക്കുന്നതും ഒരു തെറ്റ് നിരത്തിൽ നടപടിയായി സ്വീകരിച്ചു കൂടേയെന്നും ജിന്‍റോ കുറിപ്പിലൂടെ ചോദിച്ചു. ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’ ആയിരുന്നു എന്നാണ് പാലക്കാട്ടെ സിപിഎം പ്രവർത്തകർ തന്നെ ഇപ്പോൾ പറയുന്നതെന്നും ഡോ. ജിൻന്‍റോ ജോൺ പരിഹസിച്ചു.

Get more updates from Pudukad News on Google