കാൽ തരിപ്പ്; കാരണങ്ങളറിയാം
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ കാലുകളിലെ ഞരമ്പുകൾക്ക് തകരാർ സംഭവിച്ച് തരിപ്പ് ഉണ്ടാകാം.
ശരീരത്തിൽ വിറ്റാമിൻ ബി12, ബി6 എന്നിവയുടെ അളവ് കുറയുന്നത് നാടികളുടെ പ്രവർത്തനത്തെ ബാധിക്കും.
നട്ടെല്ലിലെ പ്രശ്നങ്ങൾ അല്ലെങ്കിൽ ലംബർ സ്പൈൻ പ്രശ്നങ്ങൾ കാരണം കാലിലേക്കുള്ള ഞരമ്പുകൾ ഞെരുങ്ങാം.
രക്തപ്രവാഹക്കുറവ് അല്ലെങ്കിൽ പെരിഫറൽ ആർട്ടറി ഡിസീസ് (PAD) കാലുകളിൽ തരിപ്പിനും മരവിപ്പിനും കാരണമാകാം. ഏറെ നേരം ഒരേ രീതിയിൽ ഇരിക്കുകയോ, ഇറുകിയ ഷൂകൾ ധരിക്കുകയോ ചെയ്യുന്നത് താൽക്കാലികമായി കാൽ തരിക്കാൻ ഇടയാക്കും.
Get more updates from Pudukad News on Google




