ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട CPM വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം | Extended CPM district committee
കോഴിക്കോട്: തിരഞ്ഞെടുപ്പിലെ തിരിച്ചടികളും ഉൾപാർട്ടി തർക്കങ്ങളും ചർച്ച ചെയ്യാൻ സിപിഎമ്മിന്റെ ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഇടുക്കി ജില്ലാ കമ്മിറ്റി യോഗം രാവിലെ 10 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.(Extended CPM district committee meetings begin in Idukki Kozhikode and Pathanamthitta)
തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയും ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിലെ പാർട്ടി സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും സിപിഐയുമായുള്ള ഭിന്നതകളും യോഗത്തിൽ ഉന്നയിക്കപ്പെടും. കോഴിക്കോട്ട് ചേരുന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. 125 പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം മറ്റന്നാൾ വൈകീട്ടോടെ അവസാനിക്കും.
ഇവിടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി കൂടി ചേരുന്നതിനാൽ റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പത്തനംതിട്ടയിൽ മുൻമന്ത്രിയുടെ പരാജയം, സ്വർണ്ണക്കൊള്ള കേസ്, എ. പദ്മകുമാറിനെതിരായ സംഘടനാ നടപടികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചൂടേറിയ ചർച്ചയാകും. പാർട്ടിയിലെ വിഭാഗീയതയ്ക്കും ചില നേതാക്കളുടെ മാഫിയ ബന്ധങ്ങൾക്കുമെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.
Story Summary
Extended CPM district committee meetings kick off today in Idukki, Kozhikode, and Pathanamthitta to address recent election setbacks and internal organizational disputes. Senior leaders, including Pinarayi Vijayan and M.V. Govindan, are attending the meetings, where key issues like candidate selection fallouts and factionalism will be discussed.




