KSTP അഴിമതിക്കേസ്: CEC ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തിൽ കരുതലോടെ നീങ്ങി വിജിലൻസ്, റിപ്പോർട്ട് തേടി | Gyanesh Kumar
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിൽ പ്രവർത്തിക്കവെ ഉയർന്ന കെഎസ്ടിപി (KSTP) അഴിമതി ആരോപണത്തിലെ പുനരന്വേഷണത്തിൽ ജാഗ്രതയോടെ വിജിലൻസ്. മുൻപ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി അവസാനിപ്പിച്ച ഫയൽ വിശദമായി പരിശോധിച്ച് പുനരന്വേഷണ സാധ്യത റിപ്പോർട്ട് ചെയ്യാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി.(Gyanesh Kumar, Kerala Vigilance seeks report on reopening KSTP corruption case against CEC)
രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് എസ് പിയോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ, ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ വ്യക്തമായി പരിശോധിക്കുമെന്നും അഴിമതി തടയൽ നിയമപ്രകാരമുള്ള അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും വിജിലൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
കെപിസിസി നിർവ്വാഹക സമിതി അംഗത്തിന്റെ പരാതിയിൽ വിജിലൻസ് ഡയറക്ടർക്ക് മുൻപ് കൈമാറിയ ഫയലിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ-ആഭ്യന്തര വകുപ്പുകൾ വീണ്ടും പരിശോധന ആരംഭിച്ചത്. 2007-ൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയ കേസാണിത്.
Story Summary
The Kerala Vigilance and Anti-Corruption Bureau has initiated steps to review the 2006 KSTP corruption allegations involving present Chief Election Commissioner Gyanesh Kumar. Following fresh directions, the Special Investigation Unit will re-examine previous statements and files to submit a feasibility report on reopening the probe within two days.




