Skip to content
November 19, 2026
⌕

എം.പി.എസ്.സി പരീക്ഷാ തട്ടിപ്പുകൾക്കെതിരെ പുണെയിൽ വിദ്യാർത്ഥി പ്രക്ഷോഭം ഇരമ്പുന്നു: പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച 51 വിദ്യാർത്ഥികൾക്കും 29 കോച്ചിംഗ് സെന്ററുകൾക്കും കേസ് എടുക്കുമെന്ന മുന്നറിയിപ്പുമായി പോലീസ് അടിയന്തിര നോട്ടീസ് നൽകി; അനുമതിയില്ലാതെ സമരം തുടർന്നാൽ കർശന നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

October 6, 2026
Share this post to

പൂനെ: മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളിലെ സുതാര്യത ഉറപ്പാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പുണെയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് കടുപ്പമേറ്റി പോലീസ്. 


അനുമതിയില്ലാതെ സമരം നടത്തുകയും പിന്തുണയ്ക്കുകയും ചെയ്ത 51 വിദ്യാര്‍ത്ഥികള്‍ക്കും 29 കോച്ചിംഗ് ക്ലാസ്, സ്റ്റഡി റൂം ഉടമകള്‍ക്കുമെതിരെ പുണെ പോലീസ് നോട്ടീസ് അയച്ചു. 


നഗരത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ സമരം തുടരുന്ന സാഹചര്യത്തില്‍, പോലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് മുന്നോട്ട് പോയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യല്‍ അടക്കമുള്ള കര്‍ശന നിയമനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.

പരീക്ഷാ രീതികള്‍, നിയമനങ്ങളിലെ കൃത്രിമത്വം, റിക്രൂട്ട്‌മെന്റ് വൈകല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. 


പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രതിഷേധം തുടര്‍ന്നതോടെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നിന്ന് പോലീസ് വീഡിയോ ദൃശ്യങ്ങളും തെളിവുകളും ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ എസ്.എം. ജോഷി പാലത്തിന് സമീപമുള്ള സമരപ്പന്തലിന് മുകളിലൂടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ പോലീസ് പ്രത്യേകം അന്വേഷണം തുടങ്ങിയിട്ടുണ്ട്. 


സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സമരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുന്‍പ് ജൂലൈ മാസത്തില്‍ പരീക്ഷാ തിരിമറികള്‍ക്കെതിരെ നടന്ന രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടി വരികയും ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

 

Get more updates from Pudukad News on Google