Skip to content
November 19, 2026
⌕

ജിം വാർഷികാഘോഷത്തിന് പിന്നാലെ ബെംഗളൂരുവിൽ ദാരുണ കൊലപാതകം: സാമ്പത്തിക തർക്കത്തെ തുടർന്ന് 25-കാരനായ ഫിറ്റ്നസ് ട്രെയിനറെ സഹപ്രവർത്തകർ അപ്പാർട്ട്മെന്റിലിട്ട് തല്ലിക്കൊന്നു; അമൃതഹള്ളി പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു; പ്രതികൾക്കായി സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി ബെംഗളൂരു പോലീസ്

October 6, 2026
Share this post to

ബെംഗളൂരു: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ മൂന്ന് പേരുടെ മര്‍ദ്ദനമേറ്റ് 25-കാരനായ ജിം ട്രെയിനര്‍ മരിച്ചു. ബെംഗളൂരു സഹകാര് നഗറിലെ ‘മാസീവ് ജിമ്മില്‍’ ട്രെയിനറായി ജോലി ചെയ്തിരുന്ന ബി. കെ. നന്ദന്‍ ആണ് കൊല്ലപ്പെട്ടത്. 


സംഭവവുമായി ബന്ധപ്പെട്ട് നന്ദന്റെ സഹപ്രവര്‍ത്തകരായ കെ. ആര്‍. വിശ്വ, എന്‍. കെ. ശരത്, ബി. ബി. നിഷാന്ത് എന്നിവരെ അമൃതഹള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഹെബ്ബാളിന് സമീപമുള്ള കെംപാപുരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. 


ശനിയാഴ്ച നടന്ന ജിമ്മിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും പുരസ്‌കാര വിതരണ ചടങ്ങിനും ശേഷം, ഇവര്‍ ട്രെയിനിംഗ് നല്‍കുന്ന അനുഷ് എന്നയാളുടെ താമസസ്ഥലത്ത് എത്തിയതായിരുന്നു നന്ദനും സംഘവും. 

അവിടെ വെച്ച് ഉണ്ടായ സാമ്പത്തിക തര്‍ക്കമാണ് ക്രൂരമായ മര്‍ദ്ദനത്തിലും നന്ദന്റെ മരണത്തിലും കലാശിച്ചത്.

സംഭവത്തില്‍ അപ്പാര്‍ട്ട്‌മെന്റിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ച് പ്രതികളുടെ പങ്ക് വ്യക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. കെ. മിഥുന്‍ കുമാര്‍ അറിയിച്ചു.

 

Get more updates from Pudukad News on Google