Skip to content
November 19, 2026
⌕

അസിഡിറ്റി മാറാൻ കക്കിരിക്ക ജ്യൂസ്

October 6, 2026
Share this post to

ശരീരത്തിന് ജലാംശം നൽകാനും, ഭാരം കുറയ്ക്കാനും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കക്കിരിക്ക ജ്യൂസ് വളരെ മികച്ചതാണ്.

 കക്കിരിക്കയിൽ 90 ശതമാനത്തിലധികം വെള്ളം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ നിർജ്ജലീകരണം തടയാനും ശരീരം തണുപ്പിച്ചു നിര്‍ത്താനും സഹായിക്കുന്നു.

 ഇതിൽ കലോറി വളരെ കുറവും നാരുകൾ കൂടുതലുമാണ്. ഇത് പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

 മലബന്ധം തടയാനും വയറ്റിലെ അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനും കക്കിരിക്ക ജ്യൂസ് നല്ലതാണ്.

Get more updates from Pudukad News on Google