ആകാശമധ്യേ 9,000 അടിയോളം താഴേക്ക് പതിച്ചു: ലണ്ടനിൽ നിന്ന് ചിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി | British Airways Flight
ലണ്ടൻ : അയർലൻഡിന് മുകളിലൂടെ പറക്കുന്നതിനിടെ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്സ് വിമാനം (BA295) അടിയന്തരമായി ലണ്ടൻ ഹിത്രൂ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട ബോയിംഗ് 777 (Boeing 777) വിമാനമാണ് 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പെട്ടെന്ന് 9,000 അടിയോളം താഴേക്ക് പതിച്ചത്.(British Airways Flight BA295 Emergency Landing London Heathrow Pressurisation Issue)
ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയിൽ വിമാനത്തിന്റെ ഈ പെട്ടെന്നുള്ള ഉയര വ്യത്യാസം വ്യക്തമായിരുന്നു. വിമാനത്തിലെ എയർ പ്രഷർ നിയന്ത്രണ സംവിധത്തിലുണ്ടായ തകരാറാണ് അതിവേഗത്തിലുള്ള താഴേക്ക് ഇറങ്ങലിന് കാരണമായത്.
ബ്രിട്ടനിലേക്ക് തിരിച്ചുപറന്ന വിമാനം ലാൻഡിംഗിന് മുൻപായി ഭാരം കുറയ്ക്കുന്നതിനായി ബ്രിസ്റ്റോൾ ചാനലിന് മുകളിൽ ഏറെ നേരം വട്ടമിട്ട് പറന്നു. തുടർന്ന് സുരക്ഷിതമായി ലണ്ടൻ ഹിത്രൂ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.
Story Summary
British Airways flight BA295, a Boeing 777 traveling from London Heathrow to Chicago O’Hare, declared an emergency over Ireland due to a cabin pressurisation issue. The aircraft made a rapid descent from 37,000 feet to 9,000 feet, turned back towards the UK, circled over the Bristol Channel to burn off fuel, and landed safely back at London Heathrow.




