Skip to content
November 19, 2026
⌕

വൈദ്യുതി പ്രതിസന്ധി: കേന്ദ്രവുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ് | Electricity Crisis Kerala

October 6, 2026
Share this post to
Electricity Crisis Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ഉന്നതതല ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും കേന്ദ്ര ഊർജ്ജ മന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും.(Electricity Crisis Kerala Minister Sunny Joseph To Meet Central Power Minister)

ചർച്ചയ്ക്കായുള്ള സമയം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിനുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി എൻ.ടി.പി.സി ചെയർമാനുമായി പ്രാഥമിക ചർച്ച പൂർത്തിയാക്കി. എൻ.ടി.പി.സിയുടെ കേന്ദ്രീകൃത പൂളിൽ നിന്ന് കേരളത്തിന് ആവശ്യമായ അധിക വൈദ്യുതി ലഭ്യമാക്കുന്ന കാര്യം യോഗത്തിൽ ഉന്നയിച്ചു.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തരവും ശക്തവുമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും കേന്ദ്ര ഊർജ്ജ മന്ത്രിയെ കണ്ട് ചർച്ച നടത്തും.

Story Summary

Electricity Minister Sunny Joseph announced that the Kerala government will hold high-level discussions with the Union Power Minister to address the state’s ongoing power crisis. Chief Minister V.D. Satheesan and Minister Sunny Joseph have sought time for the meeting, while discussions with the NTPC Chairman have already yielded positive assurances regarding drawing additional power from the national pool.

Get more updates from Pudukad News on Google