Skip to content
November 19, 2026
⌕

കഴുത്തിലെ ചുവന്ന പാടുകൾ; കാരണങ്ങൾ

October 6, 2026
Share this post to

കഴുത്തിൽ ചുവന്ന പാടുകൾ ഉണ്ടാകുന്നത് സാധാരണയായി ചർമ്മത്തിലെ അലർജി, അണുബാധകൾ, അല്ലെങ്കിൽ അമിതമായ ചൂട് എന്നിവ കൊണ്ടാണ്. മിക്കപ്പോഴും ഇത് ഗുരുതരമായ ഒന്നാകാറില്ലെങ്കിലും കൃത്യമായ കാരണം മനസ്സിലാക്കി ചികിത്സിക്കുന്നത് വേഗത്തിൽ മാറാൻ സഹായിക്കും.

 കഴുത്തിൽ അണിയുന്ന മാലകൾ (പ്രത്യേകിച്ച് മുക്കുപണ്ടങ്ങൾ അല്ലെങ്കിൽ ചില ലോഹങ്ങൾ), പെർഫ്യൂമുകൾ, സോപ്പ്, അല്ലെങ്കിൽ വസ്ത്രങ്ങളുടെ കോൺടാക്റ്റ് എന്നിവ മൂലമുണ്ടാകുന്ന അലർജി, അമിതമായി വിയർക്കുന്നതും വിയർപ്പ് ഗ്രന്ഥികൾ അടയുന്നതും കാരണം കഴുത്തിന്റെ മടക്കുകളിൽ ചുവന്ന പാടുകളും ചെറിയ കുരുക്കളും ഉണ്ടാകാം.

 കഴുത്തിലെ ചർമ്മ മടക്കുകളിൽ ഈർപ്പം നിൽക്കുന്നത് വഴി ഫംഗസ് വരാം. ഇത് സാധാരണയായി വട്ടത്തിൽ ചുവന്ന അതിരുകളോട് കൂടിയ പാടുകളായി കാണപ്പെടുന്നു.

 ചർമ്മം വരണ്ടുപോകുന്നതും ചൊറിച്ചിലോട് കൂടിയ ചുവന്ന പാടുകൾ ഉണ്ടാകുന്നതുമായ അവസ്ഥകൾ.

 ചെറിയ പ്രാണികളോ കൊതുകോ കടിച്ചാലും ചുവന്ന പാടുകൾ വരാം എന്നിവയൊക്കെയും കാരണങ്ങളാണ്.

Get more updates from Pudukad News on Google