Skip to content
November 19, 2026
⌕

യാത്രാവേളകളിൽ കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിൻ: KSRTC ബസ് ടെർമിനലുകളിൽ പുതിയ പദ്ധതിക്ക് തുടക്കമായി | KSRTC Bus

October 7, 2026
Share this post to
KSRTC Bus

തിരുവനന്തപുരം: യാത്രക്കാരായ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പും കെ.എസ്.ആർ.ടി.സിയും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. ‘വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.(KSRTC Bus Terminals Get Low Cost Sanitary Napkin Vending Machines In Kerala)

സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി എച്ച്.എൽ.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർഗോഡ് തുടങ്ങി 14 ജില്ലകളിലെയും പ്രധാന ബസ് ടെർമിനലുകളിലാണ് വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിച്ചിട്ടുള്ളത്.

10 രൂപ നിരക്കിൽ ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഇതിലൂടെ ലഭ്യമാകും. ഉപയോഗിച്ച നാപ്കിനുകൾ പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലെ ശുചിമുറികൾക്ക് സമീപം ഇൻസിനറേറ്റർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഇത് സംസ്ഥാനത്തെ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്കും തുടർന്ന് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും പൊതുവിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. വെൻഡിംഗ് മെഷീനുകളുടെ തുടർപരിപാലനം കെ.എസ്.ആർ.ടി.സിയാണ് നിർവഹിക്കുക.

Story Summary

Kerala Government launched the ‘Women on the Move and Menstrual Needs’ initiative providing low-cost sanitary napkin vending machines and incinerators across KSRTC bus terminals. Inaugurated by Minister Bindu Krishna at Thampanoor, the scheme offers a pack of three pads for Rs 10 to assist traveling women.

Get more updates from Pudukad News on Google