ഭരണത്തലവന്റെ ചുമതലയിൽ 25 വർഷങ്ങൾ പൂർത്തിയാക്കി നരേന്ദ്ര മോദി: താൻ നേടിയ എല്ലാ ജനകീയ മൂലധനവും രാഷ്ട്രത്തിന് സമർപ്പിക്കുന്നതായി പ്രഖ്യാപനം; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് ഭാരതത്തിന്റെ ‘പ്രധാൻ സേവകനിലേക്ക്’ നീണ്ട യാത്രയെ പ്രകീർത്തിച്ച് നേതാക്കൾ; 2047-ഓടെ ‘വികസിത ഭാരതം’ ലക്ഷ്യമിട്ടുള്ള സമാനതകളില്ലാത്ത ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ബി.ജെ.പിയുടെ ‘സേവാ ജ്യോതി’ ആഘോഷങ്ങൾ ശക്തം
ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായും തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഭരണത്തലവന്റെ ചുമതലയില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പൊതുസേവനത്തിലും മികച്ച ഭരണത്തിലും ഊന്നി താന്‍ ആര്‍ജ്ജിച്ച എല്ലാ മൂലധനവും രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നുവെന്ന് മോദി വ്യക്തമാക്കി.
2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്ത അദ്ദേഹം 12 വര്‍ഷത്തിലേറെ അവിടെ തുടരുകയും, തുടര്‍ന്ന് 2014, 2019, 2024 പൊതുതിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ നേതാവായി മാറുകയും ചെയ്തു.
ഈ നാഴികക്കല്ലിന്റെ ഭാഗമായി ബി.ജെ.പി രാജ്യവ്യാപകമായി ‘സേവാ സങ്കല്‍പ്പ് അഭിയാന്’ എന്ന പേരില്‍ ഒരു മാസത്തെ സേവന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ജനസേവന പാതയില്‍ പ്രധാനമന്ത്രി മുന്നേറുമ്പോള്‍, ടോര്‍ച്ച് മാര്‍ച്ച്, ബൈക്ക് റാലി, സാംസ്കാരിക സന്ധ്യകള്‍ എന്നിവയോടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാന ‘സേവാ ജ്യോതി’ പരിപാടിയും ബി.ജെ.പി നേതൃത്വം ക്രമീകരിച്ചിട്ടുണ്ട്.




