Skip to content
November 19, 2026
⌕

‘വികസിത ഭാരത് സങ്കൽപ്പ് സഭ’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രവർത്തകരുടെ ആവേശോജ്ജ്വല സ്വീകരണം: 140 കോടി ജനങ്ങൾക്കായി സ്വയം അർപ്പിച്ച വിളക്കാണ് മോദിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ പ്രകീർത്തനം

October 7, 2026
Share this post to

ഡല്‍ഹി: ഭരണത്തലവന്റെ ചുമതലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിച്ച ‘വികസിത ഭാരത് സങ്കല്‍പ്പ് സഭ’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം. 


‘സേവാ സങ്കല്‍പ്പ് അഭിയാന്‍’ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.


ചടങ്ങില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പ്രധാനമന്ത്രിയെ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

140 കോടി ഭാരതീയരുടെ ജീവിതത്തില്‍ വികസനത്തിന്റെയും സ്വാഭിമാനത്തിന്റെയും വെളിച്ചം വീശാന്‍ ഒരു വിളക്ക് പോലെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് നരേന്ദ്ര മോദി കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചതെന്ന് നിതിന്‍ നബീന്‍ പ്രകീര്‍ത്തിച്ചു. 

2001-ല്‍ ഭുജ് ഭൂകമ്പത്തിന്റെ പ്രതിസന്ധികള്‍ക്കിടെ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തതു മുതല്‍ പദവികളെയും ഭരണത്തെയും ജനസേവനത്തിനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയ മോദിയുടെ നേതൃത്വത്തിന് കീഴില്‍ 2047-ഓടെ ‘വികസിത ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google