Skip to content
November 19, 2026
⌕

വെള്ളിത്തിരയിൽ സ്വന്തം ഇടം തേടി നാടകവേദികളിലെ ചെറിയ വേഷങ്ങളിൽ തുടങ്ങി സോഷ്യൽ മീഡിയയിലൂടെ സിനിമയിലേക്ക്

October 7, 2026
Share this post to

പാലക്കാട്‌ :സ്കൂൾ കാലഘട്ടത്തിൽ മനസ്സിൽ കൂടു കൂട്ടിയ അഭിനയമോഹത്തെ ജീവിത സാഹചര്യങ്ങൾ മാറ്റിവെപ്പിച്ചെങ്കിലും,ഒടുവിൽ ആ താല്പര്യത്തെത്തന്നെ തന്റെ അടയാളമാക്കി മാറ്റിയിരിക്കുകയാണ് തച്ചമ്പാറ സ്വദേശിയായ മധു (മധൂസ്). നാടകവേദികളിലെ ചെറിയ വേഷങ്ങളിൽ തുടങ്ങി സോഷ്യൽ മീഡിയയിലൂടെ സ്വതസിദ്ധമായ അഭിനയം പുറത്തെടുത്തതാണ് മധൂസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
​സുഹൃത്തും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ മോഹൻ സി.നീലമംഗലം മധുവിന്റെ പ്രതിഭ  തിരിച്ചറിഞ്ഞതോടെയാണ് സിനിമയിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുന്നത്. പ്രശസ്ത നടൻ മാമുക്കോയ കേന്ദ്രകഥാപാത്രമായ ‘നിയോഗം’ എന്ന അനീഷ് വർമ്മ ചിത്രത്തിലൂടെയാഅന്തരിച്ചയിരുന്നു അരങ്ങേറ്റം
.തുടർന്ന് രഞ്ജി പണിക്കർ അഭിനയിച്ച ‘സെക്ഷൻ 306 IPC’, കൈലാഷ്,അപ്പാനി ശരത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ദയ ഭാരതി’ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ സ്വന്തമായൊരിടം കണ്ടെത്താൻ ഇദ്ദേഹത്തിന് സാധിച്ചു.
​സിനിമകൾക്ക് പുറമെ ‘കുഞ്ഞോള്’ എന്ന മ്യൂസിക് ആൽബത്തിലും, സത്യൻ ചെർപ്പുളശ്ശേരി സംവിധാനം ചെയ്ത ‘മഞ്ഞ മന്ദാരം’ എന്ന ഹ്രസ്വചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
നിലവിൽ സ്വന്തം നിർമ്മാണ സംരംഭമായ ‘മധൂസ് ഫിലിംസ് പ്രൊഡക്ഷൻസിന്റെ’ ബാനറിൽ ഒരുങ്ങുന്ന പുതിയ ഹ്രസ്വചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണിദ്ദേഹം.
​കലയും സാമൂഹിക പ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന മധൂസ്,കാമ്പുള്ള നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് തന്റെ കരുത്തെന്ന് ഇദ്ദേഹം പറയുന്നു.
പരേതനായ വേലായുധന്റെയും, സുശീലയുടെയും മകനാണ്. ജഷിലയാണ് ഭാര്യ. അരുണിമ,മാളവിക എന്നിവരാണ് മക്കൾ.മധൂസ് -ഫോൺ:9048154528
Get more updates from Pudukad News on Google