Skip to content
November 19, 2026
⌕

തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ എടിഎം തകർത്ത യുവാവ് അറസ്റ്റിൽ; പ്രതിക്ക് ആറ് കേസുകൾ | Thiruvananthapuram ATM vandalism

October 8, 2026
Share this post to
Arrest

തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎം മെഷീൻ തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ (Thiruvananthapuram ATM vandalism). അമ്പലത്തറ സ്വദേശി ഉസ്മാൻ (25) ആണ് ഈഞ്ചയ്ക്കലിലെ ഇന്ത്യൻ ബാങ്ക് എടിഎം തകർത്ത കേസിൽ പിടിയിലായത്. കഴിഞ്ഞ മാസം 19ന് രാത്രിയായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന ഉസ്മാൻ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ പ്രകോപിതനായാണ് എടിഎം മെഷീൻ തകർത്തതെന്നാണ് വിവരം. ആക്രമണത്തിൽ ഏകദേശം 25,000 രൂപയുടെ നാശനഷ്ടമുണ്ടായി.

സംഭവത്തിൽ ഫോർട്ട് പൊലീസ് സ്റ്റേഷൻ സിഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വള്ളക്കടവ് ഭാഗത്തുനിന്നാണ് ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary:
A 25-year-old man was arrested for allegedly vandalising an Indian Bank ATM at Eenchakkal in Thiruvananthapuram. Police identified the accused through CCTV footage and said he has been named as an accused in around six other cases.

Get more updates from Pudukad News on Google