Skip to content
November 19, 2026
⌕

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ കുത്താൻ ശ്രമം; കത്തി കൊണ്ട് വന്നത് പേപ്പറിൽ പൊതിഞ് | Kanjirappally bus attack

October 8, 2026
Share this post to
crime

കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമം (Kanjirappally bus attack). ബുധനാഴ്ച ഉച്ചയോടെയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലാണ് ആക്രമണം നടന്നത്.

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ നെബു സെൽവത്തെ പ്രസാദ് എന്നയാൾ കുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിനായി കത്തി പേപ്പറിൽ പൊതിഞ്ഞാണ് പ്രതി ബസിലെത്തിയതെന്നാണ് വിവരം. ഡ്രൈവറെ കുത്താൻ ശ്രമിച്ചതിന് പിന്നാലെ ഇയാൾ ബസിൽനിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ ശ്രമിച്ചതിനാൽ ഗുരുതരമായ പരിക്കുകൾ ഒഴിവായി. സംഭവത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രസാദിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary:
A bus driver was allegedly attacked with a knife while driving on the Kanjirappally–Erattupetta route. CCTV visuals of the incident have surfaced, while police suspect a family dispute as the possible reason behind the attack.

Get more updates from Pudukad News on Google