കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് ഏഴ് ദിവസം മാത്രം പ്രായം
കോഴിക്കോട്: ഉപേക്ഷിക്കപ്പെടലിന്റെ ഇരുട്ടിൽ നിന്ന് കരുതലിന്റെ വെളിച്ചത്തിലേക്ക് ഒരു കുരുന്നു കൂടി. കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1003-ാമത്തെ കുഞ്ഞ് ആയി കോഴിക്കോട് ഒരു പെൺകുഞ്ഞ് എത്തിച്ചേർന്നു.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള അമ്മത്തൊട്ടിൽ ഒരു വർഷം പിന്നിടുമ്പോൾ ഇവിടെ എത്തുന്ന 12-ാമത്തെ കുഞ്ഞാണിത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വെറും ഏഴ് ദിവസം മാത്രം പ്രായവും 2.89 കിലോഗ്രാം തൂക്കവുമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്.
Get more updates from Pudukad News on Google




