Skip to content
November 19, 2026
⌕

പോലീസ് സ്‌റ്റേഷനിൽ വൈദ്യുതി മുടങ്ങി. ഇരുട്ടിൻ്റെ മറവിൽ പ്രതി ഓടി രക്ഷപ്പെട്ടു. കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകൾക്കകം പിടികൂടി

October 9, 2026
Share this post to

കോട്ടയം: പോലീസ് സ്‌റ്റേഷനിൽ വൈദ്യുതി മുടങ്ങി. ഇരുട്ടിൻ്റെ മറവിൽ പ്രതി ഓടി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി 7.30-ന് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.

 സ്റ്റേഷന് പിറകുവശത്തുള്ള ക്വാർട്ടേഴ്സിൽ ഒളിച്ചിരുന്ന പ്രതിയെയാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ചെ പോലീസ് പട്രോളിങ്ങിനിടെ മുട്ടുചിറ ഭാഗത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിയായ യുവാവാണ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയത്.

വൈകിട്ട് സ്റ്റേഷനിൽ വൈദ്യുതി നിലച്ച സമയത്താണ് ഇയാൾ തരംനോക്കി കടന്നുകളഞ്ഞത്.

തുടർന്ന് പോലീസും നാട്ടുകാരും പ്രദേശത്ത് നടത്തിയ വ്യാപകമായ തെരച്ചിലി നൊടുവിൽ സ്റ്റേഷൻ ക്വാർട്ടേഴ്സ് പരിസരത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.

 മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get more updates from Pudukad News on Google