വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB: കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചു | KSEB Invites Tenders
തിരുവനന്തപുരം: വൈദ്യുതി ക്ഷാമം മറികടക്കാനും വരാനിരിക്കുന്ന വേനൽക്കാലം സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ച് കെഎസ്ഇബി. 300 മുതൽ 1300 മെഗാവാട്ട് വരെ വൈദ്യുതി ഹ്രസ്വകാല അടിസ്ഥാനത്തിൽ ലഭ്യമാക്കാനാണ് ബോർഡിന്റെ നീക്കം.(KSEB Invites Tenders To Procure Electricity To Prevent Summer Power Crisis)
2027 ജനുവരി 1 മുതൽ മേയ് 15 വരെയുള്ള കാലയളവിലേക്കാണ് പ്രധാനമായും വൈദ്യുതി സംഭരിക്കുന്നത്. ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കമ്പനികളിൽ നിന്നായിരിക്കും വൈദ്യുതി വാങ്ങുക.
യൂണിറ്റിന് 10 രൂപയിൽ താഴെ തുകയ്ക്ക് വൈദ്യുതി വാങ്ങാനാണ് സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്. ആവശ്യമായ നിബന്ധനകൾ പാലിച്ച് റെഗുലേറ്ററി കമ്മീഷന്റെ അന്തിമ അനുമതി ലഭിച്ച ശേഷമായിരിക്കും വൈദ്യുതി വിതരണം ആരംഭിക്കുക.
Story Summary
KSEB has floated tenders to procure 300 MW to 1300 MW of power on a short-term basis to prevent power shortages during the upcoming summer. The procurement plan spans from January 1, 2027, to May 15, 2027, with approval from the Regulatory Commission to buy power at rates below 10 rupees per unit.




