കേരളത്തിൽ ഇടത് സർക്കാർ വീഴാൻ കാരണം SIR എന്ന് അഭിജീത് ദിപ്കെ: തള്ളി കോൺഗ്രസ് | Congress Rejects CJP
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും ഭരണമാറ്റമുണ്ടായതിന് പിന്നിൽ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) അട്ടിമറിയാണെന്ന വാദവുമായി കോക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. വോട്ടർ പട്ടികയിൽ നിന്ന് വ്യാജമായി ആൾക്കാരെ നീക്കം ചെയ്ത ഗൂഢാലോചനയാണ് കേരളത്തിൽ പിണറായി വിജയനും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും തിരിച്ചടിയായതെന്നും അദ്ദേഹം ആരോപിച്ചു.(Congress Rejects CJP Abhijit Dipke Claims On SIR Impact In Kerala Assembly Elections)
എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായി തള്ളി കോൺഗ്രസ് രംഗത്തെത്തി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണവിരുദ്ധ വികാരം മൂലമാണെന്നും ഇതിന് എസ്ഐആറുമായി ബന്ധമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ബിജെപിയെ സഹായിക്കാനാണ് സിജെപി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും അവർ ആരോപിച്ചു.
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാകണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. അനുവാദമില്ലാതെ സമരം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി അഭിജീത് ദീപ്കെയും രംഗത്തെത്തി. സമരം ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അമിത് ഷായുടെ അനുവാദം വാങ്ങേണ്ടതില്ലെന്നും പറഞ്ഞ അദ്ദേഹം, ഡൽഹിയിൽ സമരം തടയുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെയും രൂക്ഷമായി വിമർശിച്ചു.
Story Summary
Congress rejected claims by Cockroach Janata Party founder Abhijit Dipke that electoral roll revision (SIR) led to the defeat of Pinarayi Vijayan in Kerala and MK Stalin in Tamil Nadu, attributing the result purely to anti-incumbency. Meanwhile, BJP demanded the resignation of the Chief Minister if irregularities occurred, as opposition-led protests against the Chief Election Commissioner continue in New Delhi.




