എറണാകുളത്തുണ്ടായ അപകടത്തിൽ മുണ്ടക്കയം തെക്കേമല സ്വദേശിയായ യുവതി മരണപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരണപ്പെട്ടത്. അപകടം ഉണ്ടായ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോട്ടയം: എറണാകുളത്ത് വച്ച് ഉണ്ടായ അപകടത്തിൽ മുണ്ടക്കയം തെക്കേമല സ്വദേശിയായ യുവതി മരണപ്പെട്ടു. തെക്കേമല സ്വദേശിനി ആലഞ്ചേരിയിൽ ബിന്നിമോൾ ആന്റണി(25) യാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ബിന്നിമോൾ സുഹൃത്തുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നാളെ രാവിലെ 8 മണിക്ക് തെക്കേമലയിലെ വീട്ടിലേയ്ക്ക് എത്തിക്കും. 11 മണിക്ക് ഭവനത്തിലെ മൃതസംസ്ക്കാര ശുശ്രുഷകൾക്ക് ശേഷം തെക്കേമല പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തും.
Get more updates from Pudukad News on Google




