Skip to content
November 19, 2026
⌕

വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തെന്ന് ആരോപണം; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മർദനം | Neyyattinkara child assault

October 9, 2026
Share this post to
Neyyattinkara child assault

തിരുവനന്തപുരം: ഫോണിൽ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തെന്നാരോപിച്ച് ആറുവയസുകാരിയെ അമ്മ മർദിച്ചതായി പരാതി (Neyyattinkara child assault). തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. വിഷ്ണു–ശോഭ ദമ്പതികളുടെ ഇളയ മകളായ വിഷ്ണു നന്ദയ്ക്കാണ് (6) മർദനത്തിൽ മുഖത്ത് പരിക്കേറ്റത്.

പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരിക്കേറ്റെന്നായിരുന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ച അമ്മയും അമ്മൂമ്മയും ആദ്യം അറിയിച്ചത്. എന്നാൽ കുട്ടിയുടെ മുഖത്തെ പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് മർദനവിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതാണ് മർദനത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Story Summary:
A six-year-old girl was allegedly assaulted by her mother in Udiyankulangara, Neyyattinkara, Thiruvananthapuram, reportedly over the deletion of WhatsApp from a phone. The child was admitted to Neyyattinkara General Hospital with facial injuries, and the mother was taken into police custody after doctors reportedly raised concerns about the injuries.

Get more updates from Pudukad News on Google