പാകിസ്ഥാനിൽ സൈബർ ക്രൈം വേട്ട: വ്യാജ കോൾ സെന്ററുകൾ റെയ്ഡ് ചെയ്ത് 281 പേരെ അറസ്റ്റ് ചെയ്തു; വിദേശ പൗരന്മാരും പിടിയിൽ | Pakistan NCCIA

Current: മലയാളം

ലാഹോർ: പാകിസ്ഥാനിൽ ഓൺലൈൻ തട്ടിപ്പുകൾക്കും സാമ്പത്തിക വഞ്ചനകൾക്കും എതിരെ ശക്തമായ നടപടിയുമായി സൈബർ ക്രൈം ഏജൻസി. ലാഹോറിൽ നടത്തിയ വ്യാപക റെയ്ഡുകളിൽ അനധികൃതമായി പ്രവർത്തിച്ച കോൾ സെന്ററുകളിൽ നിന്ന് 21 വിദേശികൾ ഉൾപ്പെടെ 281 പേരെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (NCCIA) അറസ്റ്റ് ചെയ്തു.(Pakistan NCCIA Arrests 281 In Lahore Cyber Crime Raid)
ഇതിൽ 20 സ്ത്രീകളും ഉൾപ്പെടുന്നു. ലാഹോറിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഏഴ് വ്യത്യസ്ത റെയ്ഡുകളിലാണ് സംഘം പിടിയിലായത്. പിടിയിലായ വിദേശികളിൽ 12 പേർ ചൈനീസ് പൗരന്മാരും, 5 പേർ ഫിലിപ്പീൻസ്, 2 പേർ വിയറ്റ്നാം, ഓരോരുത്തർ വീതം മലേഷ്യ, നേപ്പാൾ സ്വദേശികളുമാണ്. സാമ്പത്തിക തട്ടിപ്പുകൾ, ഓൺലൈൻ വഴി വ്യക്തികളെ ഹരാസ് ചെയ്യൽ, ഹണിട്രാപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കോൾ സെന്ററുകൾക്കെതിരെയാണ് എൻ.സി.സി.ഐ.എയുടെ നടപടി.
പ്രതികളിൽ നിന്ന് നൂറുകണക്കിന് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ സിസ്റ്റങ്ങൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ഡിജിറ്റൽ രംഗത്തെ സത്പേരിനും ഭീഷണിയാകുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Story Summary
Pakistan’s National Cyber Crime Investigation Agency (NCCIA) arrested 281 people, including 21 foreign nationals and 20 women, during raids on seven illegal call centres in Lahore. The crackdown targeted syndicates involved in financial fraud, online harassment, and honey-trapping, with authorities seizing a large cache of digital devices and SIM cards for forensic analysis.






