"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

അഭിജീത് ദിപ്‌കെയുടെ അറസ്റ്റിൽ സർക്കാരിനെതിരെ രക്ഷിതാക്കൾ. ഡൽഹിയിലേത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന സാഹചര്യം. മകൻ പോയത് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ. ഡൽഹിയിലേക്ക് പോകുംമുമ്പേ അറസ്റ്റ് ഭയന്നിരുന്നുവെന്ന് മാതാവ് അനിത. ചോദ്യം ചെയ്യുന്ന യുവാക്കളെ അടിച്ചമർത്തരുതെന്ന് പിതാവ് ഭഗവാൻ ദിപ്‌കെ. പോലീസ് നടപടിയിൽ കടുത്ത അമർഷം

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘ജന്തർ മന്തർ 2.0’ പ്രക്ഷോഭത്തിനെത്തിയ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേന്ദ്ര സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് മാതാപിതാക്കൾ രംഗത്ത്.

മകൻ ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ അവൻ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് മാതാവ് അനിത ദിപ്‌കെ വെളിപ്പെടുത്തി. രാജ്യത്തെ നീറുന്ന പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന യുവാക്കൾക്കെതിരെ ഭരണകൂടം ഇത്തരത്തിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നത് തികച്ചും തെറ്റാണെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.

ശനിയാഴ്ച ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ അഭിജീത് ദിപ്‌കെയെ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻ തന്നെ പോലീസ് കരുതൽ തടങ്കലിലാക്കുകയായിരുന്നു. ദിപ്‌കെയ്ക്കൊപ്പം സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തെ വിവിധ സമരങ്ങളിലും പരിപാടികളിലും പങ്കെടുത്ത് മടങ്ങിയെത്തുമ്പോഴെല്ലാം മകൻ അറസ്റ്റിലാകുമോ എന്ന വലിയ ആശങ്ക തനിക്കുണ്ടായിരുന്നുവെന്ന് അനിത പറഞ്ഞു. “നീ എവിടെ പോയാലും നിന്നെ പോലീസ് പിടിക്കുമോ എന്ന ഭയമാണ് എനിക്കെന്ന് ഞാൻ പലപ്പോഴും അവനോട് പറയുമായിരുന്നു.

എന്നാൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും, എന്തുണ്ടായാലും അത് നല്ലതിന് വേണ്ടിയായിരിക്കുമെന്നും പറഞ്ഞ് അവൻ എന്നെ സമാധാനിപ്പിക്കാറാണ് പതിവ്. ഒടുവിൽ ആ ഭയം തന്നെ യാഥാർത്ഥ്യമായി,” അനിത വിതുമ്പലോടെ ഓർത്തെടുത്തു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വടികളും ഇഷ്ടികകളുമായി ആക്രമണം നടത്തുന്ന അക്രമികൾക്കെതിരെ തിരിയാത്ത പോലീസ്, സമാധാനപരമായി പ്രതിഷേധിക്കാൻ വന്നവരെ വേട്ടയാടുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു.

മകൻ ഡൽഹിയിൽ പോയത് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാനല്ലെന്നും ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാനാണെന്നും വ്യക്തമാക്കിയ അവർ, നേരത്തെ അഭിജീതിനെ ‘പാകിസ്താനി’ എന്ന് വിളിച്ച് അപമാനിച്ചവർക്കെതിരെയും ചോദ്യങ്ങൾ ഉയർത്തി.

അഭിജീതിനെയോ അവനൊപ്പമുള്ള സഹപ്രവർത്തകരെയോ ഭീകരവാദികളായോ തീവ്രവാദികളായോ ചിത്രീകരിക്കാൻ സാധിക്കില്ലെന്ന് പിതാവ് ഭഗവാൻ ദിപ്‌കെ വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്യാനും ജനാധിപത്യപരമായി തങ്ങളുടെ ആശങ്കകൾ അറിയിക്കാനും ഓരോ പൗരനും ഭരണഘടനാപരമായ അവകാശമുണ്ട്. പ്രതിഷേധിക്കാൻ പോലും സർക്കാരിന്റെ മുൻകൂർ അനുമതിക്കായി കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥ ജനാധിപത്യത്തിന് കളങ്കമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Get more updates from Pudukad News on Google