"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ശക്തമായ ഇടിമിന്നൽ: പള്ളുരുത്തിയിൽ 15-ഓളം വീടുകൾക്ക് നാശനഷ്ടം | Heavy Lightning

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

Heavy Lightning

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പള്ളുരുത്തി ഇല്ലത്തുനഗറിൽ വ്യാപക നാശനഷ്ടം. പതിനഞ്ചോളം വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിക്കുകയും ചില വീടുകളുടെ ഭിത്തികളിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു.(Heavy Lightning Damages Fifteen Houses In Palluruthy Kochi)

ഇല്ലത്തുനഗർ സ്വദേശിയായ ഷറഫുദ്ദീന്റെ വീട്ടിലെ വയറിങ് പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ ടെറസിന് കേടുപാടുകൾ സംഭവിച്ചതിനൊപ്പം ടെലിവിഷൻ, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, ഫാൻ തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളും നശിച്ചു.

പ്രദേശവാസികളായ കെ.എസ്. അനിൽകുമാർ, എ.കെ. ഷിബു, പി.എസ്. സുജിത്ത്, അൻസാർ, സുരേഷ്, ജോളി ജോർജ്ജ്, ജുനൈദ് എന്നിവരുടെ വീടുകളിലും ഇടിമിന്നലേറ്റ് ഉപകരണങ്ങൾ പ്രവർത്തനരഹിതമായിട്ടുണ്ട്. ദുരന്തബാധിത മേഖലയും നാശനഷ്ടമുണ്ടായ വീടുകളും ദീപക് ജോയ് എം.എൽ.എ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Story Summary

Around 15 houses in Palluruthy’s Illathunagar, Kochi, suffered severe damage following a heavy lightning strike on Friday night. Electrical appliances were destroyed and walls cracked across multiple homes, prompting a visit by MLA Deepak Joy to assess the situation.

Get more updates from Pudukad News on Google