‘ഇനി രാജ്യം മുഴുവൻ ജന്തർ മന്തറാകും’: ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരിച്ച് അഭിജീത് ദിപ്കെ | Abhijeet Dipke

Current: മലയാളം

ന്യൂഡൽഹി : ഡൽഹിയിലെ പ്രധാന സമരകേന്ദ്രമായ ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഡൽഹി പൊലീസ് ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർ മന്തറിനെ ബി.ജെ.പി ഭരണകൂടം നേരത്തെ തന്നെ ഒരു യുദ്ധക്കളമാക്കി മാറ്റിയിരുന്നുവെന്ന് ദിപ്കെ കുറ്റപ്പെടുത്തി.(Abhijeet Dipke Reacts Jantar Mantar Denotified Delhi Protest Site)
“അവർ ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു. അതെ, ഭീരുവായ ഏകാധിപതി നേരത്തെ തന്നെ അതിനെ ഒരു യുദ്ധക്കളമാക്കി മാറ്റിയതിനാൽ അത് ഇനി ഒരു പ്രതിഷേധ കേന്ദ്രമല്ല. ഇനി രാജ്യം മുഴുവൻ ജന്തർ മന്തറായി മാറും!” – അഭിജീത് ദിപ്കെ ‘എക്സിൽ’ (X) കുറിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണിയും വിദ്യാർത്ഥി കൂട്ടായ്മകളും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ജന്തർ മന്തറിന് പകരം രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ദില്ലി സി.ബി.ഡി ഗ്രൗണ്ട് എന്നിവയെ പുതിയ സമരകേന്ദ്രങ്ങളായി ദില്ലി പൊലീസ് പ്രഖ്യാപിച്ചത്.
Story Summary
Reacting to the Delhi Police’s decision to denotify Jantar Mantar as a designated protest site, Cockroach Janta Party (CJP) founder Abhijeet Dipke slammed the government, stating that the venue had already been turned into a “war zone” by the administration. Dipke boldly asserted on social media platform X that while Jantar Mantar may no longer be an official protest ground, the entire country will now transform into Jantar Mantar.






