"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
‘ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, സാങ്കേതികവിദ്യയാണ് ഈ നൂറ്റാണ്ടിൻ്റെ ശക്തി’: പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi   •  ‘രാഷ്ട്രീയപരമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ’: സൗദി-ഹൂതി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ | Iran Offers Mediation   •  ‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ രാജ്യത്തുടനീളം സമരം തുടരും’: അഭിജീത് ദീപ്‌കെ; ഡൽഹി പൊലീസിന് 24 മണിക്കൂർ അന്ത്യശാസനം നൽകി CJP | Abhijeet Dipke   •  ഫ്രാൻസിൽ വൻ സൈബർ ആക്രമണം: സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില 50 ഡിഗ്രിയാക്കി ഉയർത്തി ഹാക്കർമാർ | France Supermarket   •  അഡ്‌ലെയ്ഡിൽ റോഡിൽ പ്രാർത്ഥിക്കുന്നതിനിടയിൽ കാറിടിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥിനി മരിച്ച സംഭവം: ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കി | International Student   •  

പ്രിയദര്‍ശിനി പദ്ധതി, പ്രക്ഷോഭത്തിലേക്ക് സ്വകാര്യ ബസ് ഉടമകള്‍. സംസ്ഥാനത്തെ ബസ് ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും 14-ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ ഈ മാസം അവസാനം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും തീരുമാനിച്ചതായി ബസ് ഉടമകള്‍

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യ ബസ് ഉടമകളും കുടുംബാംഗങ്ങളും പ്രക്ഷോഭത്തിലേക്ക്. 


ഇതിന്റെ ഭാഗമായി 14ന് സംസ്ഥാനത്തെ ബസ് ഉടമകളും കുടുംബാംഗങ്ങളും സെക്രട്ടറിയേറ്റിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ മാസം അവസാനം സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാര സമരവും, തുടര്‍ന്നു ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും തീരുമാനിച്ചതായി ബസ് ഉടമകള്‍ അറിയിച്ചു.


ജൂണ്‍ 15-ന് നടപ്പിലാക്കിയ പ്രിയദര്‍ശിനി പദ്ധതി 120 ദിവസം പിന്നിട്ടിട്ടും, പദ്ധതിമൂലം വരുമാന നഷ്ടം സംഭവിച്ച സ്വകാര്യ ബസുകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു കെ. പത്മകുമാര്‍ അധ്യക്ഷനായ 5 അംഗ കമ്മീഷന്‍ പഠനം നടത്തി സെപ്റ്റംബര്‍ 2-ന് സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. 


പ്രിയദര്‍ശിനി പദ്ധതിക്കു ശേഷം കെഎസ്ആര്‍ടിസിയിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ 50 ശതമാനത്തിലധികം വര്‍ധനവുണ്ടായതായി കമ്മീഷന്‍ കണ്ടെത്തിയിട്ടും ബസ് ഉടമകളുടെ നഷ്ടം നികത്താനുള്ള നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറയുന്നു.


കിലോമീറ്ററിന് 55 രൂപ വാടകയ്ക്ക് ബസുകള്‍ വിട്ടുനല്‍കാമെന്ന ബസ് ഉടമകളുടെ നിര്‍ദ്ദേശത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. 

പത്മകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനോ 2012-ല്‍ നിശ്ചയിച്ച വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്കായ ഒരു രൂപയില്‍ മാറ്റം വരുത്താനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.


പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നു ഡീസല്‍ വിലയില്‍ 8 രൂപയുടെ വര്‍ധനവുണ്ടായി. കൂടാതെ ഓയില്‍, ഗ്രീസ്, ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയ്ക്ക് 30 മുതല്‍ 40 ശതമാനം വരെ വിലവര്‍ധനവുണ്ടായത് വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. 


8,000-ത്തിലധികം ഉടമകളെയും  തൊഴിലാളികളെയും ബാധിക്കുന്ന സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു പ്രൈവറ്റ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google