"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ന്യൂയോർക്കിൽ അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂയോർക്ക്: ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് 26 നോർത്ത് ടൈസൺ സെന്ററിൽ അയ്യപ്പ സംഗമത്തിന് ഭക്തിനിർഭരമായ തുടക്കമായി. അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.

e10aaa4b-43db-44a2-a2c3-b846be6d32e4

തിരുവനന്തപുരം മേയർ വി.വി. രാജേഷ് സൂം (Zoom) മുഖേന അയ്യപ്പ സംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി അനുഗ്രഹപ്രഭാഷണം നടത്തി.
ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, കാനഡയിൽ നിന്നുള്ള ഡോ. സുകുമാർ, ആധ്യാത്മിക ആചാര്യൻ ബാലകൃഷ്ണൻ നായർ, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ്
 പ്രസിഡന്റ് രാജീവ് ഭാസ്കർ, കെ.എച്ച്.എൻ.എ. ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ, ‘മന്ത്ര’ അഡ്വൈസറി ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, എൻ.ബി.എ. പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ, എൻ.എസ്.എസ്. ഓഫ് ഹഡ്സൺ വാലി പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ തുടങ്ങിയ പ്രമുഖർ ആശംസാപ്രഭാഷണങ്ങൾ നടത്തി.

collage

വിവിധ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. തുടർന്ന് ശബരീനാഥ് നായരുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പഭജന ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. പ്രസാദവിതരണത്തോടെയും അന്നദാനത്തോടെയും അയ്യപ്പസംഗമത്തിന് സമാപനമായി.

3

തുടർന്നുള്ള രണ്ടു ദിവസങ്ങളിലായി എൻ.ബി.എ. സെന്ററിൽ സംഘടിപ്പിക്കുന്ന അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി അയ്യപ്പ സേവാസംഘം ഡയറക്ടർ ബോർഡ് അംഗവും ഭജന കോർഡിനേറ്ററുമായ നരേന്ദ്രനാഥ് നായർ (ഹരി) കൃതജ്ഞതാ പ്രസംഗത്തിൽ അറിയിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ
Get more updates from Pudukad News on Google