"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ഡൽഹി പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത മലയാളി വിദ്യാർത്ഥിനിയെ പോലീസ് മൃഗീയമായി മർദ്ദിച്ചെന്ന് രാഹുൽ ഗാന്ധി. സി.സി.ടി.വി ഇല്ലാത്ത സ്ഥലത്തുവെച്ച് നെഞ്ചിലും അടിവയറ്റിലും ചവിട്ടിയെന്ന് ആതിര. നരനായാട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി മറ്റ് വിദ്യാർത്ഥികളും. കോഴിക്കോട് സ്വദേശിയായ നിയമ വിദ്യാർത്ഥിനി ആശുപത്രിയിൽ

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി മർദ്ദിച്ചെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കസ്റ്റഡിയിലുണ്ടായിരുന്ന വിദ്യാർത്ഥികളോടൊപ്പം തലസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി സംസാരിക്കവെയാണ് പോലീസിന്റെ ക്രൂരത സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

തങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാതെയാണ് കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചൊതുക്കിയതെന്ന് മർദ്ദനത്തിനിരയായ മലയാളി വിദ്യാർത്ഥിനി ആതിര മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

എൻ.എസ്.യു പ്രവർത്തകയും ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർത്ഥിനിയുമായ കോഴിക്കോട് പുല്ലാളൂർ സ്വദേശി ആതിര വിജയനെയാണ് കൊണാട്ട് പ്ലേസിൽ നടന്ന മിന്നൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ഉപദ്രവിച്ചത്.

പോലീസ് വാനിലും പിന്നീട് സ്റ്റേഷനിലും വെച്ച് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. ദേഹമാസകലം ഗുരുതരമായി പരിക്കേറ്റ ആതിര നിലവിൽ ഡൽഹി ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

സി.സി.ടി.വി ക്യാമറകൾ ഇല്ലാത്ത ഭാഗത്തേക്ക് മാറ്റിനിർത്തി ഇഷ്ടംപോലെ മർദ്ദിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വനിതാ കോൺസ്റ്റബിൾമാർക്ക് നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നുവെന്ന് ആതിര പറഞ്ഞു. മുഖത്ത് ശക്തമായി കുത്തുകയും ഇരു കവിളുകളിലും മാറിമാറി അടിക്കുകയും ചെയ്തു.

മർദ്ദനം നിർത്താനായി പോലീസുകാരുടെ കാലിൽ വീണ് അപേക്ഷിച്ചപ്പോൾ നെഞ്ചിലും അടിവയറ്റിലും സ്വകാര്യഭാഗങ്ങളിലും തുടരെത്തുടരെ ബൂട്ടിട്ട് ചവിട്ടുകയായിരുന്നുവെന്നും ഭയാനകമായ ആ നിമിഷങ്ങൾ ഓർത്തെടുത്ത് ആതിര വെളിപ്പെടുത്തി.

ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അരങ്ങേറിയ ഈ പോലീസ് നരനായാട്ടിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

 

Get more updates from Pudukad News on Google