"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ഇൻഡിഗോ വിമാനത്തിലെ തീപിടുത്തം: പ്രത്യേക മോഡൽ പവർ ബാങ്കിന് വിമാനങ്ങളിൽ സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ഡി.ജി.സി.എ. മൊബികിൻസ് എം.കെ-പി.ബി-04 കൈവശം വെക്കാനോ കാർഗോയിലോ കൊണ്ടുപോകാനോ പാടില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സർവീസുകൾക്കും ബാധകം. മറ്റ് പവർ ബാങ്കുകൾക്ക് നിരോധനമില്ലെന്നും വിശദീകരണം

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ച സംഭവത്തിന് പിന്നാലെ, വിമാന യാത്രകളിൽ ‘മൊബികിൻസ് എം.കെ-പി.ബി-04’ (MOBIKINS MK-PB-04) മോഡൽ പവർ ബാങ്കുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കർശന വിലക്കേർപ്പെടുത്തി.

 ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകൾക്കും രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും ഈ സുരക്ഷാ മുൻകരുതൽ ഉത്തരവ് ബാധകമാണ്.

സെപ്റ്റംബർ 29-ലെ സുരക്ഷാ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. പവർ ബാങ്കുകൾക്ക് പൊതുവായി ഏർപ്പെടുത്തിയ നിരോധനമല്ല ഇതെന്നും, അപകടസാധ്യത കണ്ടെത്തിയ ഈ പ്രത്യേക മോഡലിനെ മാത്രമാണ് നിയന്ത്രിച്ചിട്ടുള്ളതെന്നും വ്യോമയാന അധികൃതർ വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാർ ഈ മോഡൽ പവർ ബാങ്ക് ഹാൻഡ് ബാഗേജിലോ ചെക്ക്-ഇൻ കാർഗോ ബാഗുകളിലോ കൊണ്ടുപോകാൻ പാടില്ലെന്ന് സർക്കുലറിൽ കർശനമായി നിർദ്ദേശിക്കുന്നു.

നിരോധനം സംബന്ധിച്ച വിവരം യാത്രക്കാരിലേക്ക് കൃത്യമായി എത്തിക്കാൻ എല്ലാ എയർലൈൻ കമ്പനികൾക്കും ഡി.ജി.സി.എ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒക്ടോബർ 11-നാണ് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കുന്ന ഓവർഹെഡ് റാക്കിൽ വെച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചത്. തുടർന്ന് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം അടിയന്തരമായി ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

191 യാത്രക്കാരുണ്ടായിരുന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർക്കാർക്കും പരിക്കില്ലെങ്കിലും സുരക്ഷാ പരിശോധനകൾക്കായി വിമാനം താൽക്കാലികമായി സർവീസിൽ നിന്ന് പിൻവലിച്ചു.

പിന്നീട് ഇൻഡിഗോ മറ്റൊരു വിമാനം ഏർപ്പെടുത്തി വൈകുന്നേരം 5.45-ഓടെയാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.

Get more updates from Pudukad News on Google