KSRTCക്ക് പുതിയ ബസ് വാങ്ങാൻ ആസ്തിവികസന ഫണ്ടിൽ നിന്ന് തുകയുമായി G സുധാകരൻ MLA: 45 ലക്ഷം രൂപ അനുവദിച്ചു | G Sudhakaran

Current: മലയാളം

ആലപ്പുഴ: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമായി കെഎസ്ആർടിസിയുടെ ഫ്ലീറ്റിലേക്ക് പുതിയ ബസ് വാങ്ങാൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ അനുവദിച്ച് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. അഞ്ച് വർഷം കൊണ്ട് അഞ്ച് പുതിയ ബസുകൾ കെഎസ്ആർടിസിക്ക് വാങ്ങി നൽകുന്ന ദീർഘകാല പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത്.(G Sudhakaran Allocates 45 Lakh From MLA Fund For KSRTC Bus Purchase In Ambalappuzha)
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നൽകിയ കത്തിന്റെയും ധനകാര്യ വകുപ്പിന്റെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ആദ്യ ബസിനായി തുക അനുവദിച്ചത്. പുതിയ ബസ് വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി ആലപ്പുഴ ഡിപ്പോയിൽ നിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് നടത്താനാണ് മുൻഗണന നൽകുന്നത്. ആവശ്യാനുസരണം മറ്റ് ജില്ലകളിലേക്കും സർവീസ് വ്യാപിപ്പിക്കാം.
ഓരോ വർഷവും ആസ്തിവികസന ഫണ്ടിൽ നിന്ന് ഓരോ ബസ് വീതം വാങ്ങി ആകെ അഞ്ച് ബസുകൾ കെഎസ്ആർടിസിക്ക് നൽകാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ജനപ്രതിനിധികളുടെ നേരിട്ടുള്ള പിന്തുണ വലിയ ആശ്വാസമാണ്.
Story Summary
Ambalappuzha MLA G. Sudhakaran has allocated ₹45 lakh from his Asset Development Fund to purchase a new bus for KSRTC, marking the start of an initiative to provide five buses over five years to strengthen public transport. The funding follows a request from Transport Minister C.P. John and a Finance Department order, with the first bus prioritizing commuters from Ambalappuzha constituency via the Alappuzha depot.






