"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

തലസ്ഥാന നഗരിയില്‍ ആളിക്കത്തി പ്രതിഷേധം; വെള്ളിയാഴ്ച തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് ദേശീയ പതാകയുമായി എല്ലാവരും എത്തിച്ചേരണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു. എക്‌സ് വീഡിയോയിലൂടെയാണ് ആഹ്വാനം.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് ജന്തർ മന്തറിലെ ബാരിക്കേഡുകൾ ചാടിക്കടന്ന് പതാക ഉയർത്താൻ ശ്രമിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് സിജെപി നേതാക്കൾ കസ്റ്റഡിയിലായത്.

സമരങ്ങൾക്കായി നിശ്ചയിച്ചിരുന്ന ജന്തർ മന്തർ പ്രദേശം അടുത്തിടെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സിജെപി നേതാക്കൾ ജന്തർ മന്തറിലെത്തുന്നതും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും.

അതേസമയം, സിജെപി നേതാക്കളെ ജയിലിലാക്കിയതിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ലെന്നും യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

 ജന്തർ മന്തറിൽ സമരം ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്

Get more updates from Pudukad News on Google