"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

തൊടുപുഴയിൽ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു | Thodupuzha accident

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thodupuzha accident

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൊടുപുഴ: ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു ( Thodupuzha accident). വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐയും മടക്കത്താനം സ്വദേശിനിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ (36) ആണ് മരിച്ചത്.

മാങ്ങാട്ടുകവല–ഷാപ്പുംപടി നാലുവരിപ്പാതയിൽ ബുധനാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു അപകടം. ഔദ്യോഗിക ജോലികൾ പൂർത്തിയാക്കി ബസിൽ മാങ്ങാട്ടുകവലയിലെത്തിയ ജൂബീന, അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജീപ്പുമായി കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റ ജൂബീനയെ ഉടൻ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ജീപ്പ് തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

ഭർത്താവ്: ഇമ്രാൻ കരീം. മക്കൾ: ഇമാദ്, ഇസ ഫാത്തിമ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ളുഹർ നമസ്കാരത്തിനുശേഷം കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ നടക്കും.

അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ വെങ്ങല്ലൂർ–ഷാപ്പുംപടി റോഡ് ഉപരോധിച്ചു.

Story Summary : Junior Health Inspector Jubeena Imran, 36, died after her scooter collided with a jeep on the Mangattukavala–Shappumpadi four-lane road in Thodupuzha. Police took the jeep into custody. The incident also led to a road blockade by CPI(M) workers protesting what they described as unscientific road construction.

Get more updates from Pudukad News on Google