അയർലണ്ടിലെ ദേശീയ പണിമുടക്ക് സജീവമായി പങ്കെടുത്ത് സമരം ചെയ്ത് മലയാളികളും

Current: മലയാളം

അയർലണ്ടിലെ ദേശീയ പണിമുടക്കിന്റെ ഭാഗമായിട്ടുള്ള സമരത്തിൽ സജീവമായി പങ്കെടുത്ത് മലയാളികളും. അമരത്തിൽ പങ്കെടുക്കുന്ന ഐഎൻഎംഒയുടെ നേതൃത്വത്തിലുള്ള സമരത്തിന് പിന്തുണയുമായി മലയാളികളായ നഴ്സുമാരും മറ്റ് പുതുമകത സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന മലയാളികൾ എസ് ഐ പി ടി യൂ, യുണൈറ്റ് യൂണിയൻ അംഗങ്ങളും സമരരംഗത്ത് സജീവമായിരുന്നു.
നഴ്സുമാർ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കും തൊഴിൽപരമായ ആവശ്യങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മലയാളികൾ അണിനിരന്നത്.ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ (ഐ എൻ എം ഒ ) നേതൃത്വത്തിൽ നടന്ന സമരത്തിലാണ് ബഹുഭൂരിപക്ഷം മലയാളികളും പങ്കെടുത്തത്.നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സമരത്തിൽ പ്ലക്കാർഡുകളും സംഘടനയുടെ പതാകകളുമായി മലയാളി നഴ്സുമാർ സജീവ സാന്നിധ്യമായി.
ഐ എൻ എം ഒയ്ക്ക് പുറമെ എസ് ഐ പി ടി യൂ, യുണൈറ്റ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സമരപരിപാടികളിലും യൂണിയൻ അംഗത്വമുള്ള മലയാളികളും പങ്കെടുത്തു. വിവിധ യൂണിയനുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന മലയാളി ആരോഗ്യപ്രവർത്തകരുടെ പങ്കാളിത്തം സമരത്തിലെ മലയാളി സാന്നിധ്യത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു.
അയർലണ്ടിലെ ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന മലയാളി നഴ്സുമാർ, തങ്ങളുടെ തൊഴിൽമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സമരത്തിൽ അണിനിരന്നത്. വിവിധ പ്രദേശങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത മലയാളികൾ സമരത്തിന്റെ ഭാഗമായി തങ്ങളുടെ പിന്തുണ അറിയിച്ചു.അയർലണ്ടിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രധാന തൊഴിൽവിഭാഗങ്ങളിലൊന്നാണ് നഴ്സുമാരും മിഡ്വൈഫുമാരും. ഇവരുടെ തൊഴിൽപരമായ ആവശ്യങ്ങളും അവകാശങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിൽ, വിവിധ യൂണിയനുകളിലൂടെ മലയാളി ആരോഗ്യപ്രവർത്തകർ സമരത്തിൽ പങ്കാളികളായത് ശ്രദ്ധേയമായി.






