Skip to content
November 21, 2026
⌕

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന: ഖൈത്താനിൽ 65 പേർ പിടിയിൽ; വിസ നിയമലംഘനങ്ങളും ഗതാഗത കുറ്റകൃത്യങ്ങളും കണ്ടെത്തി

October 15, 2026
Share this post to

കുവൈത്ത് സിറ്റി: താമസ-തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച (ഒക്ടോബർ 8) ഖൈത്താൻ പ്രദേശത്ത് നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 65 പേരെ അറസ്റ്റ് ചെയ്തു.

ഒളിവിൽ പോയവരും (absconding cases) ഇഖാമ കാലാവധി കഴിഞ്ഞവരുമായ ആളുകളാണ് പിടിയിലായ 65 പേരും. ഇതിനുപുറമെ, കാലാവധി കഴിഞ്ഞ വിസയിൽ രാജ്യത്ത് തുടർന്ന ഏഴ് പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. 


വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് സംയുക്ത പരിശോധന നടത്തിയത്. നിയമലംഘകർ, പിടികിട്ടാപ്പുള്ളികൾ, ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവ കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്.


പരിശോധനയിൽ വ്യാപകമായ ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി. 44 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്ത സംഘം, വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 33 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ മോഷണം, വഞ്ചനാക്കുറ്റം (breach of trust) എന്നിവയുമായി ബന്ധപ്പെട്ട് അധികൃതർ തിരയുകയായിരുന്ന മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നിയമലംഘകർക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Get more updates from Pudukad News on Google