പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമം; ചൈനയെയും ഉത്തര കൊറിയയെയും ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ നീളമുള്ള പുതിയ പാലം തുറന്നു, വ്യാപാര-ചരക്ക് നീക്കങ്ങൾക്ക് കൂടുതൽ സൗകര്യം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ബീജിങ്: ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ചൈനയേയും ഉത്തര കൊറിയയേയും ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്നു. ഉദ്ഘാടന ചടങ്ങിൽ ഇരുരാജ്യങ്ങളുടെയും ദേശീയ പതാകകൾ ഏന്തിയ ചരക്ക് ലോറികൾ പാലത്തിലൂടെ കടന്നുപോയി.
ഇരുരാജ്യങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു. ചൈനയിലെ ദാന്ദോങ് നഗരത്തെയും ഉത്തര കൊറിയയിലെ സിനുയിജു നഗരത്തെയും ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുള്ള ഈ പാലത്തിന് 3 കിലോമീറ്റർ നീളമുണ്ട്.
2014-ൽ തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാലത്തിന്റെ നിർമാണം ചൈനയുടെ ഭാഗത്ത് നേരത്തെ പൂർത്തിയാക്കിയെങ്കിലും, ഉത്തര കൊറിയൻ ഭാഗത്തെ പ്രവൃത്തികൾ വൈകി.
1937-ൽ നിർമിച്ച പഴയ പാലത്തിൽ ഒരു സമയത്ത് ഒരു ദിശയിലേക്ക് മാത്രമേ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിച്ചിരുന്നുള്ളൂ. പുതിയ പാലം തുറന്നതോടെ ചരക്ക് നീക്കവും സാമ്പത്തിക-വ്യാപാര ബന്ധങ്ങളും കൂടുതൽ എളുപ്പമായി.
Get more updates from Pudukad News on Google






