"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം; 35 പേർക്ക് പരിക്ക് | Kolkata Durga Puja pandal accident   •  പൂജാ അവധി തിരക്ക്: ചെന്നൈ–മംഗളൂരു സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് | Chennai Egmore to Mangaluru special train   •  ‘ഗ്യാനേഷ് കുമാർ രാജിവച്ച് മാപ്പുസാക്ഷിയാകണം’; ദില്ലിയിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം| Rahul Gandhi Gyanesh Kumar resignation demand   •  സഹപാഠി ഗർഭിണിയായതോടെ യൂട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രത്തിന് ശ്രമം; 18കാരൻ അറസ്റ്റിൽ | Nagpur minor pregnancy case   •  ‘സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യത’; സുഹൈലിനടക്കം ജാമ്യം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി കോടതി | Nedumbassery Mini Cooper accident   •  

പാകിസ്ഥാനെ കണ്ണീരിലാഴ്ത്തി വൻ ദുരന്തം: പെഷവാറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് അധ്യാപികയും 34 വിദ്യാർത്ഥികളും കൊല്ലപ്പെട്ടു; 45-ലേറെ കുട്ടികൾക്ക് പരിക്ക്, ബലഹീനമായ കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തിയതിന് സ്കൂൾ ഉടമ അറസ്റ്റിൽ

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പെഷവാര്‍: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 34 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. രാവിലെ ക്ലാസുകള്‍ നടക്കുന്നതിനിടെയുണ്ടായ ദാരുണമായ അപകടത്തില്‍ 45-ലേറെ കുട്ടികള്‍ക്ക് പരിക്കേറ്റു. 

പെഷവാറിലെ അല്‍-ഖൈര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ എന്ന കെട്ടിടത്തിന്റെ ഉയര്‍ന്ന നിലയിലെ മേല്‍ക്കൂര താഴത്തെ ക്ലാസ് മുറികളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. അപകട സമയത്ത് 110-ഓളം വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലുണ്ടായിരുന്നു. 


പരിക്കേറ്റ മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടത്തിന്റെ ബലക്ഷയവും ബലമില്ലാത്ത തറയ്ക്ക് മുകളില്‍ വീണ്ടും നിര്‍മ്മാണം നടത്തിയതുമാണ് ദുരന്തത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. 


സംഭവത്തില്‍ സ്‌കൂള്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദരിദ്ര മേഖലയിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികളാണ് ദുരന്തത്തില്‍പ്പെട്ടവരിലേറെയും. 

സംഭവത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

 

Get more updates from Pudukad News on Google