കച്ചവടം ഉഷാര്; ട്രെയിനിലെ തേര്ഡ് എസി കോച്ച് പാന് കടയാക്കി യുവാവ്, ഇതു താന്ട ഇന്ത്യന് റെയില്വേ, നടപടിയുണ്ടാകുമോ സാര്..?

Current: മലയാളം

മുംബൈയില് നിന്ന് ഛത്തീസ്ഗഢിലേക്ക് പോവുകയായിരുന്ന ട്രെയിനില് നിന്നുള്ള വീഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വന് ചര്ച്ചകള്ക്ക് വഴിതുറന്നിരിക്കുന്നത്. തേര്ഡ് എസി കോച്ചിലെ ലോവര് ബര്ത്ത് ഒരു താത്കാലിക പാന് കടയാക്കി മാറ്റുന്ന കച്ചവടക്കാരനാണ് ദൃശ്യങ്ങളിലുള്ളത്.
ഇന്ത്യ ഇന് 24 ഹവേഴ്സ്’ എന്ന എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോയില്, ബെര്ത്തില് തുണി വിരിച്ച് ഏകദേശം 20 മുതല് 25 വരെ പാനുകള് ഒരേസമയം തയാറാക്കുന്നത് കാണാം. സഹയാത്രക്കാരുടെ ഓര്ഡര് അനുസരിച്ചാണ് ഇയാള് ട്രെയിനിനുള്ളില് വച്ചുതന്നെ പാന് തയാറാക്കി നല്കിയത്. യാത്രക്കാര് ഇത് കൗതുകത്തോടെ നോക്കിനില്ക്കുന്നതും വീഡിയോയിലുണ്ട്.
സംഭവം വൈറലായതോടെ വലിയ രീതിയിലുള്ള ശുചിത്വ-സുരക്ഷാ ആശങ്കകളാണ് യാത്രക്കാര് പങ്കുവെക്കുന്നത്. ട്രെയിനുകളില് ഇത്തരം കച്ചവടങ്ങള്ക്ക് അനുമതിയുണ്ടോ?
റെയില്വേ നിയമങ്ങള് വ്യക്തമാണ്. 1989-ലെ റെയില്വേ ആക്ട് സെക്ഷന് 144 പ്രകാരം അനുമതിയില്ലാത്ത വ്യക്തികള് ട്രെയിനിലോ റെയില്വേ വളപ്പിലോ കച്ചവടം നടത്തുന്നത് പൂര്ണമായും നിരോധിച്ചിട്ടുള്ളതാണ്. അംഗീകൃത കേറ്ററിങ് സര്വീസുകള്ക്ക് മാത്രമാണ് ഇതിന് അനുമതിയുള്ളത്.
മാത്രമല്ല, റെയില്വേ കോച്ചുകളില് മാലിന്യം തള്ളുന്നതും ശുചിത്വം നശിപ്പിക്കുന്നതും ഗുരുതര കുറ്റമാണ്. അടുത്തിടെ വരുത്തിയ ഭേദഗതി പ്രകാരം ഇത്തരം നിയമലംഘനങ്ങള്ക്ക് 1,000 രൂപ വരെ പിഴയും, അത് അടച്ചില്ലെങ്കില് കോടതി വഴി 2,000 രൂപ വരെ പിഴയും ചുമത്താന് വ്യവസ്ഥയുണ്ട്.
വീഡിയോ വലിയ തോതില് പ്രചരിച്ചെങ്കിലും സംഭവത്തില് ഇന്ത്യന് റെയില്വേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതി ഉയര്ന്ന സാഹചര്യത്തില് വരും ദിവസങ്ങളില് റെയില്വേയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.






