"> Skip to content
Sample Header Banner
October 18, 2026
⌕
Breaking
കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം; 35 പേർക്ക് പരിക്ക് | Kolkata Durga Puja pandal accident   •  പൂജാ അവധി തിരക്ക്: ചെന്നൈ–മംഗളൂരു സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് | Chennai Egmore to Mangaluru special train   •  ‘ഗ്യാനേഷ് കുമാർ രാജിവച്ച് മാപ്പുസാക്ഷിയാകണം’; ദില്ലിയിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം| Rahul Gandhi Gyanesh Kumar resignation demand   •  സഹപാഠി ഗർഭിണിയായതോടെ യൂട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രത്തിന് ശ്രമം; 18കാരൻ അറസ്റ്റിൽ | Nagpur minor pregnancy case   •  ‘സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യത’; സുഹൈലിനടക്കം ജാമ്യം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി കോടതി | Nedumbassery Mini Cooper accident   •  

മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍ മരിച്ചു

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റാഞ്ചി: അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍ മരിച്ചു.

സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തോക്കുമായി ഒളിവില്‍ പോയ അമ്മാവന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം.


 രാവിലെയാണ് കുട്ടിയുടെ അമ്മാവന്‍ വീട്ടിലെത്തിയത്. അമ്മാവനെ കണ്ട വഴി കുട്ടി ചോക്ലേറ്റ് ചോദിച്ചു. ചോക്ലേറ്റിന് പകരം അമ്മാവന്‍ കുട്ടിക്ക് തോക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.


തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

കുട്ടിയുടെ അമ്മാവന്‍ രാജേഷ് കുമാര്‍ (21) ആണ് തോക്കുമായി ഒളിവില്‍ പോയത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Get more updates from Pudukad News on Google