"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

‘ഉമ്മൻചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായി, അതൊക്കെ മറക്കണോ?’; മാത്യു കുഴൽനാടന്റെ വിമർശനത്തിൽ കോൺഗ്രസിൽ തർക്കം | Mathew Kuzhalnadan Masappady case

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Mathew Kuzhalnadan MLA

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച മാത്യു കുഴൽനാടൻ എംഎൽഎ, ആ കാര്യം മറക്കണോയെന്നും ചോദിച്ചു. എന്നാൽ ഉമ്മൻചാണ്ടിക്ക് നീതി ലഭിച്ചില്ലെന്നത് മറ്റൊരാളെ വേട്ടയാടാനുള്ള ന്യായമാകരുതെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. (Mathew Kuzhalnadan Masappady case)

മാസപ്പടി കേസിൽ സർക്കാരിന്റെ സമീപനത്തിനെതിരെ ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ച് മാത്യു കുഴൽനാടൻ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടിക്കുള്ളിൽ ഉയർന്ന വിമർശനങ്ങളെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തള്ളിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇതോടെ പാർട്ടിക്കുള്ളിലെ തർക്കം അവസാനിച്ചിട്ടില്ല. മൂവാറ്റുപുഴയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ, മാസപ്പടി കേസിൽ താൻ നടത്തിയ പോരാട്ടത്തെക്കുറിച്ചും കുഴൽനാടൻ പരാമർശിച്ചു. ആ ഘട്ടത്തിൽ തന്നെ ചേർത്തുനിർത്തിയത് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ലക്ഷ്യമിട്ടായിരുന്നു വിമർശനം. പൊതുയോഗത്തിലെ പരാമർശങ്ങൾ വിശദീകരിക്കാൻ മാധ്യമങ്ങളെ കണ്ടപ്പോഴും ഉമ്മൻചാണ്ടിയുടെ വിഷയം ഉയർത്തിയാണ് കുഴൽനാടൻ തന്റെ നിലപാട് ആവർത്തിച്ചത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട സർക്കാർ നിലപാടും കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും വീണ്ടും രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.

Summary: Congress MLA Mathew Kuzhalnadan has intensified his criticism of the Kerala government’s approach to the Masappady case, referring to allegations involving former Chief Minister Oommen Chandy. Chandy Oommen responded that the denial of justice to his father should not be used to target someone else. The remarks have highlighted continuing differences within the Congress.

Get more updates from Pudukad News on Google