"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
കേളി ‘പ്രതീക്ഷ’ പുരസ്‌കാരം; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു   •  തൃശ്ശൂരിലെ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം, പ്രതി ബെം​ഗളൂരുവിൽ പിടിയിൽ; കാപ്പാ ഉൾപ്പെടെ 25-ഓളം ക്രിമിനൽക്കേസുകൾ. അറസ്റ്റിലായത് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി   •  വിമൻസ് സോഫ്റ്റ്‌ബോൾ ഏഷ്യ കപ്പിൽ പങ്കെടുത്ത് തിരികെ എത്തിയ ഇന്ത്യൻ ടീം അംഗം ശ്രീപാർവ്വതി കെ. അനീഷിന് സ്വീകരണം നൽകി   •  ടെഹ്റാനിൽ പെസെഷ്കിയൻ – ലാവ്‌റോവ് ചർച്ച: “അമേരിക്കൻ നയങ്ങളും സൈനിക സാന്നിധ്യവുമാണ് പ്രാദേശിക തർക്കങ്ങൾ ഉണ്ടാക്കുന്നത്; പരിഹാരം ചർച്ചകൾ, വിദേശ ഇടപെടലുകളല്ലാ”   •  ഡൽഹിയിൽ പ്രഭാതങ്ങളിൽ വായുമലിനീകരണം അതീവ രൂക്ഷം; എക്യൂഐ 200 കടന്ന് കുതിക്കുന്നു, വായുനിലവാരം തകരാൻ കാരണം ‘ടെമ്പറേച്ചർ ഇൻവേർഷൻ’ എന്ന് വിലയിരുത്തൽ   •  

‘കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ?’; കിഫ്ബി ഭൂമിയേറ്റെടുക്കലിനെ ന്യായീകരിച്ച് പിണറായി വിജയൻ | Pinarayi Vijayan KIIFB land acquisition

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Opposition Leader Pinarayi Vijayan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: കിഫ്ബി പദ്ധതികൾക്കായി കണ്ണൂർ ജില്ലയിൽ വൻതുക ചെലവിട്ട് ഭൂമി ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് അസമത്വമുണ്ടെന്ന വിദഗ്ധ സമിതി റിപ്പോർട്ടിനെ വിമർശിച്ച അദ്ദേഹം, “കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ?” എന്ന് ചോദിച്ചു. ഭാവിയിലെ വികസനം മുന്നിൽക്കണ്ടാണ് ഭൂമി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. (Pinarayi Vijayan KIIFB land acquisition)

സുധ പിള്ളയുടെ നേതൃത്വത്തിലുള്ള കിഫ്ബി അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് ജില്ലകൾ തമ്മിലുള്ള പദ്ധതിവിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടിയത്. ഭൂമിയേറ്റെടുക്കലിനായി ചെലവിട്ട തുകയുടെ 52.9 ശതമാനവും കണ്ണൂരിലാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കിൻഫ്ര വഴി കണ്ണൂരിൽ 2,489 കോടി രൂപ ചെലവിൽ ഏറ്റെടുത്ത ആയിരം ഏക്കർ ഭൂമിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വ്യവസായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ സിപിഎമ്മിന്റെ വിശാല ജില്ലാ സമിതി ഉദ്ഘാടന പ്രസംഗത്തിലാണ് പിണറായി റിപ്പോർട്ടിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണത്തിനെതിരെയും വിമർശനമുന്നയിച്ചത്. എറണാകുളത്ത് മെട്രോയും സ്മാർട്ട് സിറ്റിയും വന്നപ്പോൾ അവിടെയാണെന്ന കാര്യം ആരെങ്കിലും ചോദ്യം ചെയ്തോ എന്നും അദ്ദേഹം ചോദിച്ചു. കിഫ്ബി വഴി സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കായി വകയിരുത്തിയിട്ടുണ്ടെന്നും 40,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

അതേസമയം, കണ്ണൂരിൽ ഏറ്റെടുത്ത ഭൂമിയിൽ കാടുകയറിയെന്ന റിപ്പോർട്ടുകളോട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ പരിഹാസരൂപേണ പ്രതികരിച്ചു. വികസനത്തിനുവേണ്ടിയാണ് ഭൂമി ഏറ്റെടുത്തതെന്നും വികസനം വരുമ്പോൾ കാടുകൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Summary: Pinarayi Vijayan defended KIIFB’s land acquisition in Kannur after a committee report flagged regional disparities in spending. He questioned the criticism, saying the acquisition was intended to support future development, while E.P. Jayarajan also responded to reports of unused land.

Get more updates from Pudukad News on Google