"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

തിരുവനന്തപുരത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഓട്ടിസം ബാധിതനായ യുവാവ് അബോധാവസ്ഥയിൽ. രണ്ട് തവണ മരുന്ന് കഴിച്ചതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായ യുവാവ് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ. സംഭവത്തിൽ ഗുരുതര അനാസ്ഥ സമ്മതിച്ച് ആരോഗ്യവകുപ്പ്. അന്വേഷണത്തിന് ഡിഎംഒയെ ചുമതലപ്പെടുത്തി

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഓട്ടിസം ബാധിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി. അപസ്മാരത്തിനുള്ള മരുന്നിന് പകരം മനോരോഗത്തിനുള്ള മരുന്നാണ് നൽകിയത്.

ഇരുപത്തിയാറുകാരനായ അമ്പരീഷ് വർഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്നതാണ്. ഓരോ മാസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അപസ്മാരത്തിനുള്ള മരുന്ന് വാങ്ങും. ഇത്തരത്തിൽ കഴിഞ്ഞ വ്യാഴാഴ്ച അമ്പരീഷിൻ്റെ അമ്മ ഡോക്ടറെ കാണുകയും ഡോക്ടർ കണ്ടിന്യൂ എന്ന് എഴുതി നൽകുകയും ചെയ്തു. 


തുടർന്ന് ഫാർമസിയിൽ ചെന്നപ്പോൾ അപസ്മാരത്തിനുള്ള ‘ക്ലോബാസം’ എന്ന മരുന്നിന് പകരം ‘ക്ലോസാപ്പൈൻ’ എന്ന മരുന്ന് നൽകുകയായിരുന്നു. രണ്ട് മരുന്നുകളും പേരിൽ മാത്രമല്ല, കാഴ്ചയിലും സാമ്യമുണ്ടായിരുന്നെന്ന് അമ്പരീഷിൻ്റെ അമ്മ പറയുന്നു.


കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും അമ്പരീഷ് ഈ മരുന്ന് കഴിച്ചു. തുടർന്ന് വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ അബോധാവസ്ഥയിലുള്ള അമ്പരീഷിനെയാണ് കണ്ടത്. ഉടനെ ആണ്ടൂർകോണം സിഎച്ച്സിയിലേക്ക് തന്നെ കൊണ്ടുപോയി. 

എന്നാൽ അമ്പരീഷിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളജിലെ എംഐസിയുവിൽ തീവ്ര പരിചരണത്തിലാണ് അമ്പരീഷ്. ബന്ധുക്കൾ പോത്തൻകോട് പൊലീസിലും ഡിഎംഒയ്ക്കും് പരാതി നൽകിയിട്ടുണ്ട്.

അതേസമയം സംഭവത്തിൽ ഗുരുതര അനാസ്ഥയുണ്ടായെന്ന് ആരോഗ്യ വകുപ്പ് സമ്മതിച്ചു. വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറെ (ഡിഎംഒ) ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Get more updates from Pudukad News on Google