കുറ്റവാളികളുമായുള്ള ബന്ധം: പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പിരിച്ചുവിടാൻ നടപടി | Nishanth P Chandran dismissal

Current: മലയാളം

പത്തനംതിട്ട: കൊടുംകുറ്റവാളികളുമായി ബന്ധമുണ്ടെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി നിഷാന്ത് പി. ചന്ദ്രനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ നിഷാന്ത് മാസങ്ങളായി സസ്പെൻഷനിലാണ്. (Nishanth P Chandran dismissal)
പീച്ചി സ്വർണക്കവർച്ചാ കേസിലെ പ്രതികളുൾപ്പെടെയുള്ള ഗുണ്ടാസംഘങ്ങളുമായി നിഷാന്തിന് ബന്ധമുണ്ടെന്ന പരാതിയിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഇയാൾക്കെതിരെ കണ്ടെത്തലുകളുണ്ടായതോടെയാണ് പിരിച്ചുവിടൽ നടപടിയിലേക്ക് കടന്നത്. സർവീസിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും വിശദീകരണമുണ്ടെങ്കിൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി നിഷാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.
Summary: Disciplinary proceedings have begun to dismiss Nishanth P. Chandran, the Pathanamthitta district secretary of the Police Association and a civil police officer at Thiruvalla station. An internal inquiry reportedly found him culpable over alleged links with criminal gangs, including those connected to the Peechi gold robbery case.






