വിലക്കയറ്റവും തൊഴിലില്ലായ്മയും: ഫ്രാൻസിലെ പ്രക്ഷോഭം മറ്റ് രാജ്യങ്ങളിലേക്കും പടരുന്നു | Global Protests

Current: മലയാളം

പാരിസ് : ജീവിതച്ചെലവിലെ കുതിച്ചുകയറ്റവും സാമ്പത്തിക പ്രതിസന്ധികളും കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ജനരോഷം പുകയുന്നു. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ മുതൽ അമേരിക്ക, അർജന്റീന, തുർക്കി വരെയുള്ള രാജ്യങ്ങളിൽ പ്രതിഷേധാഗ്നി പടരുകയാണ്.(Global Protests Rise Over Living Cost Inflation And Education Cuts)
വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വർധനവിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും എതിരായി ഫ്രാൻസിൽ കൂറ്റൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങി. പാരീസിൽ മാത്രം 1.10 ലക്ഷം പേരുൾപ്പെടെ രാജ്യത്തൊട്ടാകെ 5.5 ലക്ഷത്തിലധികം ആളുകൾ പ്രതിഷേധ റാലികളിൽ പങ്കെടുത്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൊതുചെലവുകൾ വെട്ടിക്കുറച്ചതും ഉന്നതവിദ്യാഭ്യാസ രജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ചതുമാണ് ബെൽജിയത്തിൽ പ്രക്ഷോഭത്തിന് വഴിവെച്ചത്. ബ്രസൽസിലും ലീജിലും നടന്ന അതിശക്തമായ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് വാട്ടർ പീരങ്കി പ്രയോഗിച്ചു.ലിസ്ബണിൽ കുറഞ്ഞ വേതനത്തിനും വീട്ടുവാടകയിലെ അമിത വർധനവിനുമെതിരെ ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി. 2017 മുതൽ ഇവിടെ റിയൽ എസ്റ്റേറ്റ് വിലയും വാടകയും ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്.
മിലാനിൽ ജീവിതച്ചെലവിനും വരുമാനത്തിലെ ഇടിവിനുമെതിരെ തൊഴിലാളികൾ പ്രതിഷേധിച്ചു. അൽബേനിയയുടെ തലസ്ഥാനമായ ടിറാനയിൽ സർവകലാശാലാ സൗകര്യങ്ങളുടെ പോരായ്മകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം വൻ സംഘർഷത്തിൽ കലാശിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ‘നോ കിംഗ്സ്’ ശൃംഖലയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ഹാവിയർ മിലി ഉന്നതവിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ ബ്യൂണസ് അയറീസിൽ വൻ പ്രതിഷേധം അരങ്ങേറി. ഇതേ വിഷയത്തിൽ മിലി ഭരണകൂടത്തിനെതിരെ ഉണ്ടാകുന്ന അഞ്ചാമത്തെ വലിയ പ്രക്ഷോഭമാണിത്.
അങ്കാറയിൽ പെൻഷൻകാരും തൊഴിലാളികളും നടത്തിയ പ്രതിഷേധത്തിനിടെ 60 കാരനായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ അലി സെക്കറോഗ്ലു സാമ്പത്തിക പ്രതിസന്ധികളിൽ മനംനൊന്ത് സ്വന്തം തോക്കുപയോഗിച്ച് ജീവനൊടുക്കിയത് വലിയ ഞെട്ടലുണ്ടാക്കി.
Story Summary
A wave of massive protests has erupted in several countries including France, Argentina, Portugal, and Turkey due to rising living costs, inflation, and education budget cuts. The anger over economic strain and unemployment has pushed governments under pressure worldwide, with social unrest spilling onto the streets.






