ജാമിയ മില്ലിയയിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം 7 ദിവസം പിന്നിട്ടു: പ്രശ്നപരിഹാരത്തിന് ഏഴംഗ സമിതിയെ നിയോഗിച്ച് സർവ്വകലാശാല | Jamia Millia

Current: മലയാളം

ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ക്യാമ്പസിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്താനും അവരുടെ ആവശ്യങ്ങൾ പരിശോധിക്കാനും ഏഴംഗ ഉന്നതതല സമിതിയെ സർവ്വകലാശാല ഭരണകൂടം നിയോഗിച്ചു.(Jamia Millia Islamia Hunger Strike Students Union Demand Seven Member Committee Formed)
വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്തെഴുതിയതിന് പിന്നാലെയാണ് സർവ്വകലാശാലയുടെ ഭാഗത്തുനിന്ന് പുതിയ നീക്കമുണ്ടായത്. ഒക്ടോബർ 12 മുതലാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. വൈസ് ചാൻസലർ പ്രൊഫ. മസ്ഹർ ആസിഫ്, രജിസ്ട്രാർ പ്രൊഫ. എം.ഡി. മഹ്താബ് ആലം റിസ്‌വി, വിവിധ ഫാക്കൽറ്റി ഡീനുകൾ, ചീഫ് പ്രോക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ഏഴംഗ സമിതിക്ക് രൂപം നൽകിയത്.
ശനിയാഴ്ച പുലർച്ചെ സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് തങ്ങളെ ബലമായി നീക്കം ചെയ്യാൻ ശ്രമിച്ചുവെന്നും വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്നും സമരക്കാർ ആരോപിച്ചു. ക്യാമ്പസിന് പുറത്ത് പിന്തുണയുമായി എത്തിയ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിയന്ത്രണങ്ങൾക്കിടയിലും സമരം തുടരുമെന്ന് ഞായറാഴ്ച വാർത്താസമ്മേളനം വിളിച്ച് വിദ്യാർത്ഥികൾ വ്യക്തമാക്കി. വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കൽ, സസ്‌പെൻഷനുകൾ പിൻവലിക്കൽ എന്നിവയുൾപ്പെടെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്.
Story Summary
Jamia Millia Islamia University formed a seven-member high-level committee to negotiate with protesting students on the seventh day of their indefinite hunger strike demanding the restoration of the students’ union. The move came after MP John Brittas wrote to the Vice-Chancellor urging a resolution to the standoff.






